നിതിൻ ജോസ്
ദുബായ്:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പാതിവഴിയില്‍ നിറുത്തി വച്ച ഐ.പി.എല്‍ പതിന്നാലാം സീസണ് ഇന്ന് ദുബായില്‍ പുന:രാരംഭിക്കും.
ദുബായ് ഇന്റര്‍നാഷണല്‍ സ്റ്രേഡിയത്തില്‍ രാത്രി 7.30ന് നിലവിലെ ചാമ്ബ്യന്മാരായ മുംബയ് ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിംഗ്സിനെ നേരിടും. ഏപ്രില്‍ 9ന് ഇന്ത്യയില്‍ തുടങ്ങിയ ഐ.പി.എല്‍ മേയ് ആദ്യവാരം നിറുത്തി വച്ച് ഫൈനല്‍ ഉള്‍പ്പെടയുള്ള രണ്ടാം ഘട്ടം യു.എ.ഇയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 15നാണ് ഫൈനല്‍.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കുറച്ച് ശതമാനം കാണികള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. യു.എ.ഇയിലും ഒമാനിലുമായി അടുത്ത മാസം തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഡ്രസ്സ് റിഹേഴ്സല്‍ കൂടിയാവും ഐ.പി.എല്‍.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .