നിതിൻ ജോസ് ( സ്പോർട്സ് റിപ്പോർട്ടർ)
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിറുത്തി വെച്ച പതിനാലാം ഐപിഎൽ യുഎഇ യിൽ വീണ്ടും പുനരാരംഭം . സെപ്റ്റംബർ 19 നു ദുബായിൽ നടക്കുന്ന മുംബൈ ഇന്ത്യൻസ് vs ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിലൂടെ ആണ് വീണ്ടും ആരംഭിക്കുന്നത്.
കോവിഡിനു ശേഷം ആദ്യമായി കാണികളെ ഉൾക്കൊളിച്ചു കൊണ്ടുള്ള ഐപിൽ മത്സരങ്ങൾ ആണ് യുഎഇ യിൽ ഇത്തവണ അരങ്ങേറുക എന്ന പ്രേത്യേകത കൂടെ ഉണ്ട്.
ഇന്ത്യയിൽ നടന്ന മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഡൽഹിയും ചെന്നൈയും ബാംഗ്ലൂരും മുംബൈയും ആദ്യ നാലു സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ അഞ്ചും ആറും സ്ഥാനത്തുള്ള രാജ്സ്ഥാനും പഞ്ചാബും ഇനിയുള്ള കളികൾ നിർണ്ണായകമാണ്. യഥാക്രമം രണ്ടും ഒന്നും മത്സരങ്ങൾ മാത്രം വിജയിച്ച കൊൽക്കത്തക്കും ഹൈദരാബാദിനും പ്ലേ ഓഫിൽ എത്തണമെങ്കിൽ എല്ലാം മത്സരങ്ങളും വിജയിക്കണം എന്ന അവസ്ഥയാണ്.
ജോസ് ബട്ലർ, ബൈർസ്‌റ്റോ, വോക്‌സ്,മലൻ,സ്റ്റോക്സ് എന്നി ഇംഗ്ലണ്ട് താരങ്ങക്കു വ്യക്തിപരമായ കാരണങ്ങളാൽ ഈ ഐപിൽ നഷ്ടമാകുമ്പോൾ തിരച്ചടിയേറ്റ ടീമുകൾ പകരം താരങ്ങളെ ഉൾപ്പെടുത്തി തങ്ങളുടെ നിരയെ ശക്തമാക്കിയിട്ടുണ്ട്. എവിൻ ലൂയിസ്, ഷംസി, ഓഷ്യാനോ തോമസ്,ഗ്ലെൻ ഫിലിപ്സ് എന്നിവരെ രാജസ്ഥാൻ സൈൻ ചെയ്തപ്പോൾ വാനിന്തു ഹസരംഗ, ചമീര, ഗാർഗ്‌ട്ടൻ, ടിം ഡേവിഡ് എന്നിവർ ബാംഗ്ലൂർ നിരയിൽ അണിനിരക്കും. ഐപിലിൽ പങ്കെടുക്കുന്ന ആദ്യ സിങ്കപ്പൂർ കളിക്കാരൻ ആണ് ടിം ഡേവിഡ്. പഞ്ചാബിന്റെ പുതിയ താരങ്ങൾ ആയി നാഥൻ എല്ലിസ്,ആദിൽ റഷീദ്,ഐഡൻ മാർക്രം എന്നിവർ വരുമ്പോൾ പരിക്കേറ്റ പാറ്റ് കമ്മിൻസ്നു പകരം ടിം സൗത്തീ കൊൽക്കത്തൻ ജഴ്സി അണിയും. ബൈർസ്റ്റോക്ക് പകരം രുതെർഫോർഡും വോക്‌സ് നു പകരം ബെൻ ദ്വാർഷ്യസ്സ് യഥാക്രമം ഹൈദരാബാദിനും ഡൽഹിക്കും കളിക്കും.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .