✒️✒️നിതിൻ ജോസ് കലയന്താനി
നിതിൻ ജോസ് കലയന്താനി( സ്പോർട്സ് റിപ്പോർട്ടർ,സി എൻ എക്സ് എൻ.ടിവി)
ഐപിഎൽ ആദ്യ സ്റ്റേജിന്റെ അവസാന ഘട്ടങ്ങളിലേക്ക് കിടക്കുമ്പോൾ പോയിന്റ് നിലയിൽ മുന്പിൽ നിന്നവർക്ക് അടിപതറുമ്പോൾ ഏറ്റവും പുറകിൽ നിന്ന പഞ്ചാബിന്റെ കുതിപ്പു കണ്ട കഴിഞ്ഞ ആഴ്ചയിൽ പ്രേത്യേകത
മൂന്നു സെഞ്ച്വറികളും ഒരു 5 വിക്കെറ്റ് പ്രകടനവും ആണ്.
ഗബ്ബാർ ഈസ് ബാക്ക്
തന്റെ ആദ്യ IPL സെഞ്ച്വറി അടിക്കാൻ നീണ്ട 13 വർഷങ്ങൾ കാത്തിരിക്കേണ്ട വന്ന ശിഖർ ധവാൻ അതിനു അടുത്ത കളിയിലും സെഞ്ച്വറി അടിച്ചു തുടർച്ചയായ രണ്ട് കളികളിൽ സെഞ്ച്വറി അടിക്കുന്ന ആദ്യ IPL താരമായിമാറി. തന്റെ വിമര്ശകരുടെ വായടിപ്പിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലും എഴുതി തള്ളാൻ വരട്ടെ എന്ന സന്ദേശം നൽകാനും അദ്ദേഹത്തിനായി. ഇത്തവണ ബാറ്റിംഗ് ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന ബെൻ സ്റ്റോക്സും മുംബൈക്കെതിരെ പുറത്താകതെ നേടിയ സെഞ്ച്വറിയോടെ വേൾഡ് നമ്പർ വൺ ഓൾറൗണ്ടർ എന്ന് വിശേഷിപ്പിക്കുന്നത് എന്ത് കൊണ്ടാണെന്നു തെളിയിച്ചപ്പോൾ കൊൽക്കത്തയുടെ മിസ്ട്രി സ്പിന്നർ വരുൺ ചക്രവർത്തി ഡൽഹി ക്കെതിരെ അഞ്ചു വിക്കറ്റെടുക്കുകയും അതുവഴി അദ്ദേഹം അടുത്ത ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിലേക്കു തെരഞ്ഞെടെക്കപെടുകയും ചെയ്തു. ഈ ഐപിഎല്ലിൽ ആദ്യമായി ഒരു ബൗളർ അഞ്ചു വിക്കറ്റ് നേട്ടം കൈ വരിക്കുന്നത്
ഗെയ്ൽ ഇമ്പാക്ട്
ആദ്യ മത്സരങ്ങളിൽ തുടർച്ചയായ തോൽവികളുമായി നട്ടം തിരിഞ്ഞിരുന്ന പഞ്ചാബു അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഗെയിലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. രണ്ട് അർദ്ധശതകങ്ങൾ അദ്ദേഹം ഇതുവരെ നേടി. ഈ സീസണിൽ ഗെയിൽ കളിച്ച് അഞ്ചു മത്സരങ്ങളും വിജയിച്ചു എന്നുള്ളത് അദ്ദേഹം ടീമിൽ വന്നപ്പോൾ ഉണ്ടാക്കിയ ഇമ്പാക്ട് വ്യക്തമാക്കുന്നതാണ്.
അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറിയുമായി സഞ്ജു സാംസണും ഫോമിലേക്ക് തിരിച്ചെത്തിയത് മലയാളികൾക്ക് ആനന്ദത്തിന് വക നൽകുന്നതാണ്.. ഐപിഎല്ലിലെ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുയും ചെയ്തു.
പിടിതരാതെ പ്ലേഓഫ്
ഏകദേശം 12 ഓളം മത്സരങ്ങൾ പൂർത്തിയാകുമ്പോഴും പ്ലെ ഓഫീലേക്ക് യോഗ്യത നേടിയ ടീമുകൾ ഒന്നുമില്ല എന്നുള്ളത് പ്ലേ ഓഫ് സാധ്യതകളെ സങ്കീർണ്ണമാക്കുന്നു.. അവസാന മാച്ച് വരെ ആവേശം നില നിൽക്കുമെന്ന് ഉറപ്പിക്കാം. 11 മത്സരങ്ങൾ വീതം കളിച്ച മുംബൈയും ബാംഗ്ലൂരും 14 പോയിന്റുമായി യഥാക്രമം നെറ്റ് റൺ റേറ്റിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുമ്പോൾ 12 മത്സരങ്ങളിൽ അതെ പോയിന്റുമായി ഡൽഹി മൂന്നാമത് ആണ്. പഞ്ചാബിനും കൊൽക്കത്തക്കും 12 പോയിന്റ് ഉള്ളപ്പോൾ ഹൈദ്രബാദും രാജസ്ഥാനും 10 പോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷകൾ നില നിർത്തുന്നു..8 പോയിന്റ് ഉള്ള ചെന്നൈ ആണ് ഏറ്റവും പുറകിൽ.
ഓറഞ്ച് & പർപ്പിൾ ക്യാപ്
കെഎൽ രാഹുൽ ഓറഞ്ച് ക്യാപ്പ് നിലനിർത്തിയപ്പോൾ തുടർച്ചയായ രണ്ടു ശതകങ്ങൾ ശിക്കാർ ധവാനെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു. ഡേവിഡ് വാർണർ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ പരിക്കുമൂലം മത്സരങ്ങൾ നഷ്ടപ്പെട്ട മയങ്ക് അഗർവാൾ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.. ബാംഗ്ലൂരിന്റെ മലയാളി ഓപ്പണർ ദേവദത്ത് പടിക്കൽ 12 സ്ഥാനത്തും ഉണ്ട്.
പർപ്പിൾ ക്യാപ്പ് നു വേണ്ടിയുള്ള പോരാട്ടത്തിൽ കാഗിസോ റബാഡ 23 വിക്കറ്റുമായി ലീഡ് ചെയ്യുമ്പോൾ 20 ടിക്കറ്റെടുത്ത് ഷമി രണ്ടാമതും 17 വിക്കറ്റ് നേടിയ റാഷിദ് ഖാനും ജസ്പ്രീത് ബുംറയും ജോഫ്ര ആർച്ചറും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. തുടർച്ചയായ 25 ഐപിഎൽ മത്സരങ്ങൾക്ക് ശേഷം റബാഡ ആദ്യമായി ഒരു മത്സരത്തിൽ വിക്കെറ്റ് ഇല്ലാതെ മടങ്ങുന്ന കാഴ്ചയും കണ്ടു ഹൈദ്രബാദ് ഡൽഹി മത്സരത്തിൽ.
സിക്സെർ സഞ്ജു
ഈ ഐപിഎൽ ഇതുവരെ ഏറ്റവും കൂടുതൽ സിക്സ്ർ നേടിയിരിക്കുന്നത് 23 സിക്സറുകളും ആയി രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസൺ എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. 22 സിക്സ് നേടിയ നിക്കോളാസ് പൂരൻ രണ്ടാമത് ആണ്..
ഇനിയുള്ള മത്സരങ്ങൾ പല ടീമുകൾക്കും “ഡു ഓർ ഡൈ” കളിക്കേണ്ടി വരുന്നതിനാൽ അവസാനഘട്ടം അത്യന്തം ആവേശകരമാകുമെന്ന് ഉറപ്പാണ്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .