January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഐപിഎൽ കഴിഞ്ഞ ആഴ്ചയിൽ-ഒരു അവലോകനം


✍️✍️നിതിൻ ജോസ് കലയന്താനി

ഐ പി എല്ലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദിവസം രണ്ടു സൂപ്പർ ഓവർ കണ്ട ‘സൂപ്പർ സൺഡേ’ അടക്കം അത്യന്തം വാശിയേറിയ ഒരു പിടി മത്സരങ്ങൾക്ക് സാക്ഷ്യംവഹിച്ചു കൊണ്ടാണ് കഴിഞ്ഞ ആഴ്ച കടന്നു പോയത്..
അതിൽ തന്നെ ഈ ഐപിഎല്ലിലെ തങ്ങളുടെ രണ്ടാം സൂപ്പർ ഓവർ കളിച്ച പഞ്ചാബും മുംബൈയും സൂപ്പർ ഓവർ ടൈ ആയതിനുശേഷം മറ്റൊരു സൂപ്പർ ഓവർ കളിക്കുന്ന അപൂർവ്വമായ കാഴ്ചയും അരങ്ങേറി . കഴിഞ്ഞ ആഴ്ച ഐപിഎല്ലിൽ വാണത് ആര് ,വീണത് ആര് . പോയ വാരത്തിലെ ഐപിഎൽ വിശേഷങ്ങൾ

സൂപ്പർ സൺഡേ – ബുംറ Vs ഷമി മി

ഈ ഐപിഎല്ലിലെ തങ്ങളുടെ രണ്ടാം സൂപ്പർ ഓവർ കളിച്ച പഞ്ചാബും മുംബൈയും സൂപ്പർ ഓവർ ടൈ ആയതിനുശേഷം മറ്റൊരു സൂപ്പർ ഓവർ കളിക്കുന്ന അപൂർവ്വമായ കാഴ്ചയും അരങ്ങേറി .പഞ്ചാബ് വിജയിച്ച മത്സരത്തിൽ ഇന്ത്യൻ പേസ് ദ്വയങ്ങൾ ബുമ്രയുടെയും ഷാമിയുടെയും സൂപ്പർ ഓവറുകളിൽ 5 റൺസ് മാത്രമേ നേടാൻ ആയുള്ളൂ എന്നത് ഏതൊരു ഇന്ത്യൻ ആരാധകനെയും പുളകം കൊള്ളിക്കുന്നതാണ്. മറ്റൊരു മികച്ച രാഹുൽ പ്രകടനം കണ്ട മത്സരത്തിൽ ഡികോക്കിന്റെ അർദ്ധസെഞ്ച്വറിയും, സൂപ്പർ ഓവറിൽ മയങ്കിന്റെ ബൗണ്ടറി ലൈൻ രക്ഷപ്പെടുത്തലും ബാറ്റിങ്ങും ഗെയ്ലിന്റെ പ്രകടനവുമടക്കം ഈ സീസണിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണ് അരങ്ങേറിയത്.

വാണവർ ഒപ്പം വീണവരും

ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ അർദ്ധ സെഞ്ച്വറിയുമായി യൂണിവേഴ്സൽ ബോസിന്റെ തിരിച്ചു വരവും പഞ്ചാബ് വിജയ വഴിയിൽ തിരിച്ചെത്തിയതും സാക്ഷ്യം വഹിച്ച കഴിഞ്ഞ ആഴ്ചയിൽ സുനിൽ നരയ്ന്റെ ആഭാവത്തിൽ ഈ ഐപിഎല്ലിൽ ആദ്യമത്സരത്തിനിറങ്ങിയ ലോക്കി ഫെർഗുസ്സൺ എന്ന കൊൽക്കത്തയുടെ കിവി ഫാസ്റ്റ് ബൗളറുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.. 4-0-15-3 സ്പെല്ലിന് ശേഷം സൂപ്പർ ഓവറിൽ വെറും 2 റൺസ് മാത്രം വഴങ്ങി 2 വിക്കെറ്റ് എടുത്തു അവരെ വിജയ തീരത്തിൽ എത്തിച്ചു.
രാജ്സ്ഥനെതിരെ അപ്രാപ്യമെന്നു തോന്നിച്ച ലക്ഷ്യത്തിലേക്കു അനായാസേന ടീമിനെ വിജയത്തിലേക്കു നയിച്ച എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ് പ്രായം കൂടും തോറും വീര്യം കൂടുന്ന മറ്റൊരു തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ 19-ആം ഓവരിൽ 25 റൺസ് വഴങ്ങിയ ജയദേവ് ഉനാഥ്‌കട്ടിനു ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ജന്മദിനമാണ് ആഘോഷിക്കേണ്ടി വന്നത്..
ഡൽഹി ചെന്നൈ മത്സരത്തിൽ അവസാന ഓവറിൽ 19 റൺസ് വേണമെന്ന അവസ്ഥയിൽ ജഡേജയെ എണ്ണം പറഞ്ഞ മൂന്നു സിക്സറുകൾ പറത്തി വിജതീരത്തിൽ എത്തിച്ചു അക്ഷർ പട്ടേൽ താരമായപ്പോൾ തന്റെ ആദ്യ ഐ പി എൽ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെ പ്രകടനം ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനത്തേക്ക് മത്സരിക്കുന്ന യുവ താരങ്ങൾക്ക് അതത്ര എളുപ്പമാകില്ലെന്ന മുന്നറിയിപ്പ് കൂടിയാണ്. മലയാളി താരം സഞ്ജു സാംസൺ ഈയാഴ്ച വീണ്ടും നിരാശപ്പെടുത്തിയപോൾ ഇന്ത്യയുടെ മഹാനായ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈയുടെ വീഴ്ചയും ആരാധകരെ അമ്പരപ്പിച്ചു.

പോയിന്റ് നില
14 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ 12 പോയിന്റ് വീതം നേടിയ മുംബൈയും ബാംഗ്ലൂരും തൊട്ടുപിറകെ തന്നെയുണ്ട്. 10 പോയിന്റുമായി കൊൽക്കത്തയും 8 പോയിന്റ് നേടിയ രാജസ്ഥാനും പ്ലേ ഓഫ് സ്വപ്നങ്ങൾ കാണുന്നു. 6 പോയിന്റ് വീതം നേടിയ പഞ്ചാബിനും ഹൈദരാബാദിനും ചെന്നൈയ്ക്കും വിദൂര പ്രതീക്ഷകൾ മാത്രമേ അവശേഷിക്കുന്നുള്ളു. അത് മറ്റു ടീമുകളുടെ ജയ പരാജയങ്ങളെ ആശ്രയിച്ചു മാത്രമാണ്.

ഓറഞ്ച് & പർപ്പിൾ ക്യാപ്
ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുൽ 525 റൺസ്സുമായി ബഹുദൂരം മുന്പിൽ നിൽക്കുമ്പോൾ സഹ ഓപ്പണർ ആയ മയാങ്ക് 375 റൺസും ചെന്നൈയുടെ സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻ ഡ്യൂപ്ലിസി 359 റൺസും നേടി രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട് ..

പർപ്പിൾ ക്യാപ്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ 19 വിക്കെറ്റുമായി ഡൽഹിയുടെ റബാഡ ലീഡ് ചെയ്യുമ്പോൾ 15 വിക്കെറ്റ് നേടിയ ബുംറയും 14 വിക്കെറ്റ് നേടിയ ഷാമിയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്..

അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പുറകിൽ നിൽക്കുന്ന ടീമുകൾ പ്ലേ ഓഫിൽ സ്ഥാനം നേടാനും മുൻ നിരയിൽ ഉള്ളവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി സെമിയിൽ മുൻതൂക്കം നേടാനും പോരാടുമ്പോൾ യുഎഇ യിലെ മണലാരണ്യത്തിൽ തീ പിടിക്കുമെന്നുറപ്പ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!