അബുദാബി : ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകർത്തു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 51 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിൻ്റെ ടോപ് സ്കോറർ.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്ത രണ്ട് ഓവർ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. പുറത്താകാതെ 62 പന്തിൽ 70 റൺസെടുത്ത ശുഭ്മാൻ ഗിൽ ആണ് കൊൽക്കത്തത്തയെ വിജയത്തിലെത്തിച്ചത്. പുറത്താകാതെ 42 റൺസെടുത്ത ഓയിൻ മോർഗൻ, ഗില്ലിന് മികച്ച പിന്തുണ നൽകി. ഹൈദരാബാദിൻ്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
കേഫാക്ക് ലീഗിൽ ചരിത്രം കുറിച്ച് അൽ ഹൈത്തം കേരള ചലഞ്ചേഴ്സ് ചാമ്പ്യൻമാരായി
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ