January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം; കേരളത്തിന്റെ പ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്സ് മോഹന്‍ ബഗാനെതിരെ

ഗോവ : ഐ എസ് എല്‍ പുതിയ സീസണ് ഇന്ന് ഗോവയില്‍ തുടക്കമാകും. കൊറോണ കാരണം ഒരുപാട് നിയന്ത്രണങ്ങള്‍ ഉള്ള ബയോ ബബിളിനകത്ത് നടക്കുന്ന ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ഐ എസ് എല്‍ ചാമ്ബ്യന്മാര്‍ കൂടിയായ എ ടി കെ മോഹന്‍ ബഗാനെ ആകും ഇന്ന് നേരിടുക. കഴിഞ്ഞ സീസണില്‍ ചാമ്ബ്യന്മാര്‍ ആയിരുന്നു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് മുന്നില്‍ രണ്ട് തവണ പരാജയപ്പെടാന്‍ ആയിരുന്നു എ ടി കെയുടെ വിധി. അതുകൊണ്ട് തന്നെ എത്ര വലിയ സ്ക്വാഡ് ഉണ്ടെന്ന് പറഞ്ഞാല്‍ ഹബാസ് ഇന്ന് കരുതലോടെ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുകയുള്ളൂ.

കിബു വികൂന പരിശീലകന്‍ ആയി എത്തിയ ശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്.
കഴിഞ്ഞ തവണ മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്ബ്യനാക്കിയ കോച്ചാണ് ഇന്ന് അവര്‍ക്ക് എതിരെ ഇറങ്ങുന്നത്. കിബു വികൂനയുടെ മനോഹര ശൈലി കേരള ബ്ലാസ്റ്റേഴ്സിലും കാണാന്‍ കഴിയും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആദ്യ മത്സരമാണെന്നും ഇത് ആദ്യ ചുവടായി കണ്ടാല്‍ മതി എന്നുമാണ് വികൂന പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ടീം എന്തായിരിക്കും എന്നത് പ്രവചനാതീതമാണ്. ഗോള്‍ കീപ്പര്‍ സ്ഥാനത്ത് ആര് ഇറങ്ങും എന്ന് കോച്ച്‌ വ്യക്തമാക്കിയിട്ടില്ല. ആല്‍ബിനോ ഗോമസോ ബിലാലോ ആകും വലകാക്കുക. ഡിഫന്‍സില്‍ കോനെ, കോസ്റ്റ, നിശു കുമാര്‍, ജെസ്സല്‍ എന്നിവര്‍ ഇറങ്ങും എന്നത് മാത്രമാണ് ഉറപ്പ് പറയാന്‍ കഴിയുന്ന കാര്യം. ബാക്കി എല്ലാ പൊസിഷനും താരങ്ങളുടെ ഫിറ്റ്നെസ് കൂടെ കണക്കിലെടുത്താകും തീരുമാനിക്കുക.

മോഹന്‍ ബഗാന്‍ നിരയില്‍ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ജിങ്കന്‍ ഇന്ന് ഉണ്ടാകും. ജിങ്കന്‍ ഒരു സീസണ് ശേഷമാണ് ഫുട്ബോള്‍ കളത്തില്‍ തിരികെ എത്തുന്നത്. പ്രീസീസണ്‍ മത്സരങ്ങള്‍ കളിക്കാത്തതിനാല്‍ മോഹന്‍ ബഗാന്‍ താരങ്ങളുടെ ഫിറ്റ്നെസ് പ്രശ്നമായേക്കും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. മത്സരം സ്റ്റാര്‍ നെറ്റ്ര്‍ക്കില്‍ തത്സമയം കാണാം.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!