സ്പോർട്സ് ഡെസ്ക്
ബംഗളൂരു : ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം. തുല്യശക്തികളുടെ പോരാട്ടം നിറഞ്ഞ ഫൈനലിൽ സഡൻ ഡെത്തിൽ ആണ് ഇന്ത്യ വിജയികളായത്. ഗോൾകീപ്പർ ഗുരുപ്രീത് സിംഗ് സംഘുവിന്റെ പ്രകടനം ശ്രദ്ധേയമായി.
നേരത്തെ നിശ്ചിത സമയത്ത് 2 ടീമുകളും ഓരോ ഗോളടിച്ച സമനില പാലിച്ചിരുന്നു. തുടർന്നുള്ള എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടുവാൻ സാധിച്ചില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-4 സ്കൊറിൽ ഇന്ത്യയും കുവൈറ്റും തുല്യത പാലിച്ചതിനെ തുടർന്നാണ് പോരാട്ടം സഡൻ ഡെത്തിലേക്ക് നീണ്ടത്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .