Times of Kuwait
മെൽബൺ : മെൽബൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയം. രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. വിജയ ലക്ഷ്യമായ 70 റൺസ് ഇന്ത്യ അനായാസം മറികടന്നു. കളിയുടെ എല്ലാ മേഖലകളിലും ഓസ്‌ട്രേലിയയെ നിഷ്പ്രഭമാക്കിയായിരുന്നു ഇന്ത്യയുടെ തേരോട്ടം.
രണ്ടാം ഇന്നിംഗ്‌സിൽ ഓസീസ് ഉയർത്തിയ 70 റൺസ് രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ നേടി. 15 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. മായങ്ക് അഗർവാൾ, ചേതേശ്വർ പൂജ എന്നീവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശുഭ്മാൻ ഗിൽ 36 പന്തിൽ 35 റൺസും ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 40 പന്തിൽ 27 റൺസും നേടി. രണ്ടാം ഇന്നിംഗ്‌സിൽ 103.1 ഓവറിൽ ഓസീസ് 200 റൺസിന് ഓൾ ഔട്ടായി. 69 റൺസിന്റെ ലീഡ് മാത്രമാണ് ആതിഥേയർക്ക് ഉണ്ടായിരുന്നത്.
നാലാം ദിനം കളി ആരംഭിച്ചപ്പോൾ ജസ്പ്രീത് ബൂമ്രയാണ് ഓസീസിന് ആദ്യ പ്രഹരം ഏൽപ്പിച്ചത്. കാമറൂൺ ഗ്രീനിനെ വീഴ്ത്തി മുഹമ്മദ് സിറാജ് ഓസീസിന് അടുത്ത പ്രഹരം ഏൽപ്പിച്ചു. രണ്ടാം ഇന്നിംഗ്‌സിൽ സിറാജ് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. അശ്വിൻ, ബൂമ്ര, ജഡേജ എന്നിവരും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
More Stories
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം