നിതിൻ ജോസ്
നാലു വർഷത്തിന് ശേഷം ഫുട്ബാൾ വസന്തം വിരിയിച്ചു കൊണ്ട് വീണ്ടുമൊരു ലോകകപ്പ്… ഇത്തവണ അത്തറിന്റെ മണമുള്ള ഖത്തറിൽ..
നവംബർ ഇരുപതാം തീയതി അൽബേറ്റ് സ്റ്റേഡിയം അൽ കോറിൽ ഇന്ത്യൻ സമയം രാത്രി 9. 30 ന് ആതിഥെയരായ ഖത്തർ ഇക്യഡോറിനെ നേരിടുന്നതോടുകൂടിയാണ് 29 ദിവസം നീണ്ടുനിൽക്കുന്ന ലോകകപ്പ് മാമാങ്കത്തിന് തുടക്കം കുറിക്കപ്പെടുന്നത്. ഡിസംബർ 18നാണ് ഫൈനൽ.
മുൻ ചാമ്പ്യൻമാരായ ഫ്രാൻസും നിലവിൽ ലോകം ഒന്നാം റാങ്കിലുള്ള ബ്രസീലും ശക്തരായ അർജന്റീനയും ജർമ്മനിയും പോർച്ചുഗലും ബെൽജിയവും ഹോളണ്ടും ഇംഗ്ലണ്ടും സ്പെയിനുമെല്ലാം കിരീടത്തിനു വേണ്ടി ഏറ്റുമുട്ടുമ്പോൾ ഖത്തറിലെ മണലാരണ്യങ്ങളിൽ പണികഴിപ്പിച്ച പച്ചപ്പുൽ മൈതാനങ്ങളിൽ തീപാറുമെന്നുറപ്പ്..
ആഫ്രിക്കൻ കരുത്തായ സെനഗലും മൊറോക്കോയും കാമറൂണും ലാറ്റിൻ അമേരിക്കൻ ശക്തികളായ ഉറുഗ്യായും ഏഷ്യൻ പ്രതീക്ഷകളായ ജപ്പാനും ഇറാനും ദക്ഷിണ കൊറിയയും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കാൻ ഖത്തറും ഇറങ്ങുമ്പോൾ മത്സരങ്ങൾ പ്രവചനാതീതമാകുമെന്നതിൽ തർക്കമില്ല ..
യോഗ്യത നേടാനാവാത്ത അസൂറിപ്പടയും മുഹമ്മദ് സലായുടെ ഈജിപ്തും ഈ ലോകകപ്പിന്റെ നഷ്ടങ്ങളാകുമ്പോൾ
ഫുട്ബോൾ രാജാക്കന്മാരായ മെസ്സിയ്ക്കോ റൊണാൾഡോയ്ക്കോ ഒരു ലോകകപ്പിൽ മുത്തമിട്ടു പടിയിറങ്ങാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഏതാനും നാളുകൾ മാത്രം ബാക്കി…
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .