November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘ ക്രിക്കറ്റിലെ ദാദാഗിരി ‘

തോമസ് കുരുവിള പ്ലാക്കാട്ട്

ഒരു രാജാവിന്റെ ഏറ്റവും വലിയ കഴിവ് സംരക്ഷണവും അതോടൊപ്പം എതിരാളികളെ അടിയറവു പറയിക്കാനുള്ള ബുദ്ധിയും ധൈര്യവുമാണ്..
അത്തരത്തിൽ ഇന്ത്യൻ ക്രിക്കറ്റിനു ലഭിച്ച നായകനാണ് രാജകുടുംബത്തിൽ ജനിച്ച ഈ അഹങ്കാരി …..
ഓരോ നായകന്മാർക്കും തങ്ങളുടെ ടീമിനെ നയിക്കാനുള്ള ചുമതല ലഭിക്കുമ്പോൾ പ്രകടനങ്ങളിൽ മാത്രമേ വ്യത്യാസം ഉണ്ടാവുന്നുള്ളു പക്ഷെ സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകൻ ആകാൻ നിയോഗിക്കപ്പെടുമ്പോൾ ഇന്ത്യയുടെ നില അത്രയ്ക്കും പരിതാപകരമായിരുന്നു…
കോഴ വിവാദത്തിൽ പെട്ടു നായകൻ അസറുദീനും ഉപനായകൻ ജഡേജയും പുറത്തു… വീണ്ടും നായകനാവാൻ സച്ചിന് മേൽ സമ്മർദ്ദം സച്ചിൻ ഒഴിഞ്ഞു മാറി പിന്നെയാണ് നാണക്കേടിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു ടീമിനെ ഒത്തൊരുമയോട് കൂടി നിൽക്കാനും വിജയങ്ങൾ കരസ്ഥമാക്കാനും ഉള്ള ചങ്കുറപ്പുള്ള തന്റേടിയായ നായകന്റെ ഉദയം…
സച്ചിൻ ദ്രാവിഡ്‌ ലക്ഷ്മണൻ കുംബ്ലെ ശ്രീനാഥ് എന്നീ ഇതിഹാസ താരങ്ങളെ കൂട്ടു നിർത്തി ജയിക്കാൻ ആവശ്യമായ ചാവേര്പടകളെ ഗാംഗുലി തേടുകയായിരുന്നു….
ഉഴപ്പനും ദേഷ്യക്കാരനും ആയ ഹർഭജൻ പ്രതിഭാധനനായ യുവി യോർക്കർ കൊണ്ടു വിസ്മയിപ്പിയിച്ച സഹീർ
പക്ഷിയെ പോലെ ഗ്രൗണ്ടിൽ പാറി നടക്കുന്ന കൈഫ്‌.. വിക്കറ്റിന് പിന്നിലെ മായാജാലക്കാരൻ ധോണി ലോകത്തിനു മുന്നിൽ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഇന്ത്യയുടെ വിജയത്തിന്റെ ചുക്കാൻ പിടിച്ച വെടികെട്ട് ഓപ്പണർ സെവാഗ് ഇതെല്ലാം ഇന്ത്യക്ക് ലഭിച്ചത് ഗാംഗുലിയുടെ ദീർഘ വീക്ഷണവും ആ താരങ്ങൾക്കു കൊടുത്ത സംരക്ഷണവും ധൈര്യവും ആണ്

49ടെസ്റ്റ്‌ മത്സരങ്ങൾ ഇന്ത്യയെ നയിച്ച ഗാംഗുലി വിദേശമണ്ണിലും ഇന്ത്യക്ക് വിജയിക്കാൻ സാധിക്കും എന്ന് കാണിച്ച നായകൻ ആയിരുന്നു

മോശം ഫോമിൽ ഉഴലുന്ന കുംബ്ലെയെ നിർബന്ധിച്ചു ടീമിലെടുത്തു ഓസ്‌ട്രേലിയയിലേക്കു പറക്കുക… ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് വോ യെ ടോസ് നായി കാത്തിരിക്കാൻ പ്രേരിപ്പിക്കുക എന്നിങ്ങനെ കൊടുക്കേണ്ടിടത്തു കൊടുക്കുകയും വാങ്ങിക്കേണ്ടത് വാങ്ങിച്ചും ഗാംഗുലി ഇന്ത്യയെ മുന്നോട്ടു നയിച്ചു….

2001ലെ ഓസ്‌ട്രേലിയൻ പരമ്പര 2002ലെ ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര natwest പരമ്പര ചാമ്പ്യൻസ് ട്രോഫി 2003ക്രിക്കറ്റ്‌ ലോകക്കപ്പ് ഫൈനൽ പ്രവേശനം
2003-04ഓസ്‌ട്രേലിയൻ ടെസ്റ്റ്‌ പരമ്പര 2004 പാക്കിസ്ഥാൻ ഏകദിന ടെസ്റ്റ്‌ പരമ്പരകൾ എന്നിവയാണ് ഗാംഗുലി യുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയ പ്രധാന പരമ്പരകൾ

2003-04ഓസ്‌ട്രേലിയൻ ടെസ്റ്റ്‌ പരമ്പര 2004 പാക്കിസ്ഥാൻ ഏകദിന ടെസ്റ്റ്‌ പരമ്പരകൾ എന്നിവയാണ് ഗാംഗുലി യുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയ പ്രധാന പരമ്പരകൾ

താൻ ആഗ്രഹിച്ച അല്ലെങ്കിൽ താൻ ഏറ്റവും അതികം തിളങ്ങിയിരുന്നു പൊസിഷനിൽ ടീമിന് വേണ്ടി മറ്റൊരാളെ പ്രതിഷ്ഠിക്കുക…ബാറ്റ് പിടിക്കാൻ അറിയുന്ന വിക്കറ്റ് കീപ്പർ ൽ നിന്നും ലോകമറിയുന്ന വിക്കറ്റ് കീപ്പറെ അവരോധിക്കുക
ഇതൊന്നും ഗാംഗുലി ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ ഗതി ഒരുപാടു മോശമായേനെ…..

ഇന്ന് ഇന്ത്യയ്ക്കു ഒരുപാടു നല്ല നല്ല കളിക്കാരുണ്ട് മുന്നിൽ നിന്നും നയിക്കാൻ നല്ലൊരു നായകൻ ഉണ്ട് അതിലേക്കുള്ള ആദ്യ ചവിട്ടു പടി എടുത്തു വച്ചതു ഓഫ്‌ സൈഡ് ൽ അഗ്രഗണ്യനായ നേതൃപാടവത്തിൽ രാജാവായ ഞങ്ങളുടെ സ്വന്തം ദാദയാണ്……

ഇന്ത്യൻ ക്രിക്കറ്റിന്റെ മാറ്റങ്ങളിൽ പ്രധാനിയായ ചില കളിക്കാരുടെ രക്ഷകനും അവർക്കു വേണ്ട ആത്മവിശ്വാസങ്ങളും പകർന്നു നൽകിയത് സൗരവ് എന്ന നായകൻ ആണ്..അത്തരത്തിൽ 8കളിക്കാരുടെ ഭാവി തന്നെ മാറ്റിയെഴുതിയ നായകൻ..

1.ഹർഭജൻ സിംഗ്

1998ൽ ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച ഹര്ഭജന് സ്ഥിരസാന്നിദ്ധമാകുവാൻ സാധിച്ചിരുന്നില്ല. തുടർവിജയങ്ങളുമായി ചരിത്രം സൃഷ്ടിക്കാനെത്തിയ സ്റ്റീവ് വോയുടെ ചരിത്ര യാത്രയെ തടുത്തുനിർത്തുവാൻ സെലെക്ടർമാരോട് പോരാടി ഹർഭജൻ എന്ന പോരാളിയെ ടീമിൽ എടുക്കുകയും അവരെ തകർക്കുകയും ഉണ്ടായി. മോശം സമയങ്ങളിൽ കൂടെ നിർത്തി ഹര്ഭജന് കൊടുത്ത ആത്മവിശ്വാസം വളരെ വലുതാണ് 🥰🥰

2.യുവരാജ് സിംഗ്

യുവരാജ് എന്ന പോരാളിയെ കുറിച്ചു അധികം ഒന്നും തന്നെ പറയേണ്ടതില്ല എന്നിരുന്നാലും ഗാംഗുലിയുടെ ക്യാപ്റ്റിൻസിയിൽ ബാറ്റിംഗ് കൊണ്ടും ഫീൽഡിങ് കൊണ്ടും തകർപ്പൻ പ്രകടനം കാഴ്ച വച്ച യുവിയുടെ പ്രിയപ്പെട്ട നായകനും സൗരവ് തന്നെ ഇതുപോലുള്ള നായകനുവേണ്ടി മരിക്കാൻ പോലും തയ്യാറാണ് എന്ന് പറയണമെങ്കിൽ ആ കാളികാരനിൽ ആ നായകൻ കുത്തി വച്ച പ്രതീക്ഷകളും ആത്മവിശ്വാസങ്ങളും അത്രത്തോളം വലുതായിരിക്കും 🥰🥰

3.സഹീർ ഖാൻ

ഇടതു കൈയൻ പേസ് ബൗളർമാർ കുറവായിരുന്ന ഇന്ത്യൻ ടീമിന് ഗാംഗുലി നൽകിയ മുതൽക്കൂട്ട്… ചാമ്പ്യൻസ് ട്രോഫി 2000ൽ അരങ്ങേറിയ സഹീർ ആദ്യമത്സരങ്ങളിൽ തന്നെ ക്യാപ്റ്റിൻറെ വിശ്വാസം നേടിയെടുത്തിരുന്നു… ജവഗൽ ശ്രീനാഥിനൊപ്പം സഹീർ കൂടി ചേർന്നപ്പോൾ ഇന്ത്യൻ ബൌളിംഗ് ലോകനിലവാരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു…

4.വിരേന്ദർ സെവാഗ്

2001ൽ നടന്ന ശ്രീലങ്കയുമായുള്ള പരമ്പര,, സച്ചിന്റെ അഭാവത്തിൽ ഗാംഗുലിയോടൊപ്പം സെവാഗിന്റെ ഓപ്പണിങ്…. അതുവരെ മധ്യനിര ബാറ്റ്സ്മാൻ ആയി ബുദ്ധിമുട്ടിയ സെവാഗിന് ഗാംഗുലി കൊടുത്ത ആത്മവിശ്വാസം വളരെ വലുതാണ് “””നാളെ മുതൽ നീ ഓപ്പണിങ് പൊസിഷനിൽ കളിക്കും,പരാജയപ്പെട്ടാലും സാരമില്ല നിന്റെ സ്ഥാനത്തിന് ഒരു കോട്ടവും സംഭവിക്കില്ല “”പിന്നീട് നടന്നത് ചരിത്രം,, ആ ആത്മവിശ്വാസം ലഭിച്ച സെവാഗ് ക്രിക്കറ്റിൽ പുതുചരിത്രം തന്നെ സൃഷ്ടിച്ചിരുന്നു… കൂടാതെ തന്റെ പ്രിയശിഷ്യന്‌ കൊടുത്ത ഏറ്റവും വലിയ സമ്മാനം,, താൻ ഏറ്റവും അധികം വിലസിയ ഓപ്പണിങ് പൊസിഷൻ 🥰🥰🥰 ഏകദിനത്തിനെക്കാളും ടെസ്റ്റിൽ തിളങ്ങിയ സെവാഗ് തന്റെ അക്രമണോല്സുകമായ ബാറ്റിംഗ് കൊണ്ട് ടെസ്റ്റിന്റെ പരമ്പരാഗതമായ ഓപ്പണിങ് ശൈലിയെ മാറ്റിമറിച്ചു 🔥🔥🔥🔥

5.മുഹമ്മദ്‌ കൈഫ്‌

2000 അണ്ടർ 19ലോകകപ്പ് നേടിയ നായകന് ടീമിലേക്കുള്ള വിളി അധികം വൈകേണ്ടി വന്നില്ല,, ഫീൽഡിൽ ചുറുചുറുപ്പോടെ നിൽക്കുന്ന കൈഫ്‌ ഇന്ത്യക്ക് നല്ല രീതിയിൽ വിജയങ്ങൾ സ്വന്തമാക്കി കൊടുത്തു… 2002ചാമ്പ്യൻസ് ട്രോഫി, natwest ട്രോഫി തുടങ്ങിയവയിൽ കൈഫിന്റെ സംഭാവന വളരെ വലുതായിരുന്നു…തുടരെ തുടരെ ചെറിയ സ്കോറുകളിൽ പുറത്തായ കൈഫിനെതിരെ സെലക്ടർമാർ വാദിച്ചു പക്ഷെ ഗാംഗുലി കൈഫിനെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല…. അവർക്കെതിരെ ഗാംഗുലിയുടെ മറുപടി വളരെ കൗതുകമുണർത്തുന്നതായിരുന്നു “””കൈഫ്‌ നേടുന്ന 30റൺസും അസാമാന്യ രീതിയിൽ തടയുന്ന 30റൺസും ആകെ മൊത്തം 60റൺസ് ഇന്ത്യക്ക് മുതൽക്കൂട്ട് തന്നെയാണ് എന്ന് “””ഗാംഗുലിയുടെ പ്രസ്താവനക്ക് സെലെക്ടർമാർക് മറുപടി ഉണ്ടായിരുന്നില്ല 🥰🥰🥰

6.ആശിഷ് നെഹ്റ

1999ൽ അരങ്ങേറി പുറത്തുപോയ നെഹ്‌റക്ക് 2001ൽ ഗാംഗുലിയുടെ ടീമിൽ വ്യക്തമായ റോൾ ഉണ്ടായിരുന്നു.. സഹീറിനൊപ്പം ആ കാലത്തു എതിരാളികളെ വിറപ്പിച്ചിരുന്നു… 2003ലോകകപ്പിലെ അവിസ്മരണീയമായ ബൌളിംഗ് തന്നെ അതിനുദാഹരണം

7.ഇർഫാൻ പത്താൻ

19വയസുള്ള ബറോഡയിൽ ജനിച്ച ഒരു ഇടംകൈയൻ സ്വിങ് ബൗളർ.. 2003-04ഓസ്ട്രേലിയൻ പരമ്പരയിൽ സഹീറിന് പകരക്കാരനായി ടീമിൽ വരുമ്പോൾ ഗാംഗുലിക്ക് നേരെ ഒരുപാടു വാദങ്ങൾ ഉയർന്നിരുന്നു..ആ ഒറ്റ പരമ്പരയിൽ തന്നെ നായകന്റെ വിശ്വാസം കാക്കുവാനും അദ്ദേഹത്തിന് സാധിച്ചു.. 5വര്ഷങ്ങള്ക്കു ശേഷം പാക്കിസ്ഥാനുമായുള്ള പരമ്പര വിജയത്തിൽ(2004, ഏകദിന ടെസ്റ്റ്‌ പരമ്പരകൾ ) നിർണായക പോരാട്ടങ്ങളിലൂടെ ചരിത്ര പൂർണമായ നേട്ടങ്ങളിലേക്കു 🥰🥰🥰

8.മഹേന്ദ്ര സിംഗ് ധോണി

ബാറ്റ് പിടിക്കാനറിയുന്ന കീപ്പർ എന്ന ലേബൽ ഇന്ത്യക്ക് മാത്രം ഉള്ള ദുഷ്പേരായിരുന്ന കാലത്തു ഗാംഗുലിയുടെ മറുപടി അതായിരുന്നു ധോണി… ആദ്യ മത്സരങ്ങളിൽ പരാജയപെട്ടിരുന്ന ധോനിയെ കൈവിടാൻ ഗാംഗുലി തയ്യാറായിരുന്നില്ല….സെവാഗിന്റെ വരവോടു കൂടി ഓപ്പണിങ് പൊസിഷൻ ത്യജിച്ച ഗാംഗുലി തന്റെ മൂന്നാം സ്ഥാനം ധോണിക്ക് വേണ്ടിയും ത്യജിച്ചു… pപിന്നീട് നടന്നത് ചരിത്രം…🥰🥰🥰

ലോകനിലവാരത്തിലുള്ള ഇന്ത്യൻ ടീമിനെ സെലക്ട്‌ ചെയ്യുന്ന ആർക്കും ഈ 8പേരിൽ 4പേരെ ഒരിക്കലും ഒഴിവാക്കാൻ സാധിക്കുകയില്ല…അവരെയെല്ലാം ഒരു കുടകീഴിൽ തളരാതെ താങ്ങിനിർത്തിയതിൽ ഗാംഗുലി എന്ന നായകന് ഒരു സല്യൂട്ട്…

ഇന്ത്യ നേടിയ 2ലോകകപ്പിൽ പോലും ഈ താരങ്ങളുടെ സംഭാവന വളരെ വലുതായിരുന്നു… t20ലോകകപ്പിൽ യുവി, ഇർഫാൻ, സെവാഗ്, ഹർഭജൻ, ധോണി എന്നിവരും 2011ലോകകപ്പിൽ സഹീർ, നെഹ്റ, ഹർഭജൻ, സെവാഗ്,യുവി, ധോണി എന്നിവരും നമ്മുടെ മനസ് കവർന്നെടുത്തു 🥰🥰

കൂടാതെ ബദാനി, ദിനേശ് മോങ്കിയ, ദിനേശ് കാർത്തിക്, മുരളി കാർത്തിക്, ഗൗതം ഗംബീർ, അമിത് മിശ്ര, പാർഥിവ് പട്ടേൽ എന്നിവരും അതാതു കാലത്ത് ഗാംഗുലിയുടെ ക്യാപ്റ്റിൻസിയിൽ നല്ലപോലെ പ്രകടനം കാഴ്ചവച്ചിരുന്നു…

പല താരങ്ങളും നായകമികവിൽ എത്തിച്ചേരുമ്പോൾ സീനിയർ താരങ്ങളെ വിലവയ്ക്കാതെയും സമകാലികരെ വിശ്വാസം അർപ്പിക്കാതെയും ചെയ്യുമായിരുന്നു.. അവിടെയും ഗാംഗുലി വ്യത്യസ്തനായിരുന്നു… സച്ചിൻ, ദ്രാവിഡ്‌, കുംബ്ലെ, അഗർക്കാർ, ശ്രീനാഥ് എന്നിവർക്കു പരിപൂർണ സ്വതന്ത്രവും സ്നേഹവും ഗാംഗുലി പകർന്നു നൽകി..

ആ സ്നേഹത്തിന്റെയും ത്യാഗത്തിൻറെയും പരിശ്രമത്തിന്റെയും തീരുമാനത്തിന്റെയും സമ്മാനമാണ് ഇന്ന് ലോകത്തിന്റെ നെറുകയിൽ അമർന്നിരിക്കുന്ന ഇന്ത്യൻ ടീമിന്റെ വിജയഗാഥകൾ

സച്ചിന്റെ ബൗളിങ്ങിനെ കൂടുതൽ ഉപയോഗിച്ചതും, ദ്രാവിഡിനെ കീപ്പറിന്റെ അധികച്ചുമതല ഏല്പിച്ചതും,,, പല താരങ്ങളെ പിഞ്ച് ഹിറ്റർ എന്ന പൊസിഷനിൽ ഇറക്കി എല്ലാവരെയും ഞെട്ടിച്ചതും ഈ ഗാംഗുലി തന്നെയാണ്

ദാദയുഗത്തിൽ ഒരു ആരാധകനായി അദ്ദേഹത്തിന്റെ നായക പാടവം കാണാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു

കോട്ടയം മണിമല സ്വദേശിയായ തോമസ് കുരുവിള പ്ലാക്കാട്ട്‌ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. 2019ലെ ഇൻറർ ഹോസ്പിറ്റൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ മുഖ്യസംഘാടകൻ ആയിരുന്നു.

error: Content is protected !!