Times of Kuwait
ഷാര്‍ജ: പതിനാലാം ഐപിഎല്‍ സീസണില്‍ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിങ്സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരെ ആറ് വിക്കറ്റ് ജയം നേടിയതോടെയാണ് ധോനിയും കൂട്ടരും പ്ലേഓഫ് ഉറപ്പിച്ചത്.
11 കളിയില്‍ നിന്ന് 9 വട്ടം ജയം പിടിച്ചപ്പോള്‍ ചെന്നൈ തോറ്റത് രണ്ട് കളിയില്‍ മാത്രം. 18 പോയിന്റോടെയാണ് ചെന്നൈ പ്ലേഓഫ് ഉറപ്പിച്ച ആദ്യ ടീമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 134 റണ്‍സ് മാത്രം.
രണ്ട് പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയ ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചെന്നൈയുടെ ഹെയ്സല്‍വുഡ് ആണ് കളിയിലെ താരം. ചെയ്സ് ചെയ്ത് ഇറങ്ങിയ ചെന്നൈക്ക് വേണ്ടി 38 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയാണ് ഋതുരാജ് മടങ്ങിയത്. ഡുപ്ലസിസ് 36 പന്തില്‍ നിന്ന് 41 റണ്‍സ് നേടി. എന്നാല്‍ മൊയിന്‍ അലി, സുരേഷ് റെയ്ന എന്നിവരുടെ വിക്കറ്റുകള്‍ ചെന്നൈക്ക് വേഗത്തില്‍ നഷ്ടമായി. എങ്കിലും ധോനിയും റായിഡുവും ചേര്‍ന്ന് ചെന്നൈയെ വിജയ ലക്ഷ്യത്തില്‍ എത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് വേണ്ടി സാഹ 44 റണ്‍സ് നേടിയിരുന്നു. എന്നാല്‍ സാഹ ഒഴികെ മറ്റൊരു താരത്തിനും ഹൈദരാബാദ് നിരയില്‍ സ്കോര്‍ 20 കടത്താന്‍ കഴിഞ്ഞില്ല.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .