✒️✒️✒️ നിതിൻ ജോസ് കലയന്താനി
( സ്പോർട്സ് റിപ്പോർട്ടർ സി എൻ എക്സ് എൻ.ടി വി )
ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾ നടന്ന ആദ്യ ഘട്ടം സമാപിക്കുമ്പോൾ അവസാനമെത്തിയ ടീമും ക്വാളിഫൈ ചെയ്ത ടീമുകളും തമ്മിൽ ഒരു മത്സരത്തിന്റെ വിജയാന്തരം മാത്രം എന്നുള്ളത് ഈ ഐപിഎൽനെ വ്യത്യസ്തമാക്കുന്നു.
“ഫോട്ടോ ഫിനിഷ് “
18 പോയിന്റുമായി മുംബൈ ഇന്ത്യൻസ് ആണ് ഒന്നാം സ്ഥാനക്കാർ ആയി സെമിഫൈനലിലേക്ക് ആദ്യം യോഗ്യത നേടിയത്. ഡൽഹി രണ്ടാമതും എത്തി,ആദ്യ സെമിയിൽ തോറ്റാലും ഒരു മത്സരം കൂടി കളിക്കാനുള്ള അർഹത നേടി. ഹൈദരാബാദ് മൂന്നാമത് എത്തിയപ്പോൾ അവസാന മത്സരങ്ങളിലെ തുടർച്ചയായ പരാജയങ്ങൾ ബാംഗ്ലൂരിനെ നാലാമത് എത്തിച്ചു. അതേ പോയിന്റ് തന്നെ ഉള്ള കൊൽക്കത്ത നെറ്റ് റൺ റേറ്റിൽ അഞ്ചാമത് ആയപ്പോൾ 12 വീതം പോയിന്റുകൾ നേടിയ പഞ്ചാബും ചെന്നൈയും രാജസ്ഥാനും ക്വാളിഫയറിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായി. കളിച്ച ഐപിഎല്ലുകളിൽ ആദ്യമായാണ് ചെന്നൈ യോഗ്യത നേടാനാകാതെ പുറത്താകുന്നത്.
അവസാന മത്സരത്തിൽ ജയിച്ചാൽ പ്ലേ ഓഫിലേക്ക് എന്ന അവസ്ഥയിൽ ഇറങ്ങിയ ഹൈദ്രബാദ് ടേബിൾ ടോപ്പേഴ്സ് ആയ മുംബൈക്കെതിരെ അനായേസേന വിജയം നേടിയപ്പോൾ കൊൽക്കത്തയുടെ പ്രതീക്ഷകൾ ആണ് അസ്ഥാനത്ത് ആയത്. അവർ രാജ്സ്ഥനെതിരെ തകർപ്പൻ വിജയം നേടിയെങ്കിലും അതിനു മുൻപുള്ള തോൽവികൾ അവരെ പുറത്തേക്കു നയിച്ചു.തുടർച്ചയായ 5 വിജങ്ങളോടെ പ്രതീക്ഷയേകിയെങ്കിലും അവസാന രണ്ടു മത്സരങ്ങളിലെ തോൽവി പഞ്ചാബിനെയും പുറത്തേക്കുള്ള വഴി കാണിച്ചു. നേരത്തെ പുറത്തായ ചെന്നൈ അവസാന 3 മത്സരങ്ങൾ ജയിച്ചു അവസാന സ്ഥാനക്കാർ എന്ന നാണക്കേട് ഒഴിവാക്കിയപ്പോൾ രാജ്സ്ഥാൻ അവസാന മത്സരത്തിലെ തോൽവിയോടെ ഏറ്റവുമൊടുവിൽ ഫിനിഷ് ചെയ്തു . അവസാന മത്സരം വരെ അവർക്കു പ്ലേ ഓഫ് പ്രതീക്ഷ ഉണ്ടായിരിന്നു എന്നത് ഈ ഐപിഎല്ലിനെ വേറിട്ടു നിറുത്തി.
പടിയിറങ്ങി വാട്സൺ
ഈ ഐപിഎല്ലോടുകൂടി ക്രിക്കറ്റിലെ മിന്നുംതാരം ഷെയിൻ വാട്സൺ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ആരാധകരെ നിരാശപ്പെടുത്തി. ഒരു നല്ല സീസൺ ആയിരുന്നില്ല അദ്ദേഹത്തിന് കടന്നു പോയത്. എങ്കിൽ കൂടി പഞ്ചാബിനെതിരെ നേടിയ 83* അടക്കം പ്രതിഭയുടെ കൈ ഒപ്പ് ചാർത്തിയ ചില മികച്ച ഇന്നിങ്സുകൾ അദ്ദേഹം കളിച്ചു. രാജ്സ്ഥാനു വേണ്ടിയും ചെന്നൈയ്ക്കു വേണ്ടിയും കപ്പ് നേടിയ ‘wattoo’ കഴിഞ്ഞ ഐപിൽ ഫൈനലിൽ പരിക്കേറ്റിട്ടും നടത്തിയ ഒറ്റയാൾ പ്രകടനം അടക്കം ഒരു പിടി മറക്കാൻ ആകാത്ത ഓർമ്മകൾ ബാക്കിയാക്കിയാണ് അദ്ദേഹം പടിയിറങ്ങുന്നത്.
ഓറഞ്ച് & പർപ്പിൾ ക്യാപ്
ഓറഞ്ച് ക്യാപ് റേസിൽ കെ എൽ രാഹുൽ തന്നെ ലീഡ് ചെയ്യുമ്പോൾ വാർണർ രണ്ടാമതും ധവാൻ മൂന്നാമതും നിൽക്കുന്നു.. ബാംഗ്ലൂരിന്റെ യുവ മലയാളി ഓപ്പണർ ദേവദത്ത് പടിക്കൽ 4 സ്ഥാനത്തു ഉണ്ട്.ആദ്യം നിൽക്കുന്ന രാഹുലിന് ഇനി മത്സരങ്ങൾ ഇല്ല എന്നുള്ളത് മറ്റുള്ളവർക്ക് പ്രതീക്ഷയേകുന്നു.
പർപ്പിൾ ക്യാപ്പ് പോരാട്ടത്തിൽ 25 വിക്കറ്റുമായി കാഗിസോ റബാഡ ഒന്നാമത് നിൽക്കുമ്പോൾ ജസ്പ്രീത് ബുംറ 23 വിക്കറ്റുമായി തൊട്ടുപിന്നാലെ ഉണ്ട്. ആർച്ചർ, ചാഹാൽ, ബോൾട്, ഷമി എന്നിവർ 20 വിക്കെറ്റ് വീതം നേടി.
പ്ലേ ഓഫ്
ആദ്യ ക്വാളിഫെയറിൽ മുംബൈ ഡൽഹിയെ നേരിടുമ്പോൾ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കുമ്പോൾ തോറ്റ ടീം ബാംഗ്ലൂർ ഹൈദ്രബാദ് മത്സരത്തിലെ വിജയികളെ നേരിടും.. അതിൽ ജയിക്കുന്ന ടീം ഫൈനലിലേക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ അറിയാം ഐപിൽന്റെ പുതിയ അവകാശികൾ ആരെണെന്നു. കലാശകൊട്ടിലേക്കു നീങ്ങുമ്പോൾ ആവേശത്തോടെ നമുക്ക് കാത്തിരിക്കാം.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .