നിതിൻ ജോസ്
ഖത്തർ ഫുട്ബോൾ ലോകകപ്പിൽ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നിനാണ് സി ഗ്രൂപ്പ് സാക്ഷ്യം വഹിച്ചത്. തുടർച്ചയായ 36 മത്സരങ്ങൾ പരാജയമറിയാതെ എത്തിയ അർജന്റീനയെ ഫിഫ റാങ്കിങ്ങിൽ അമ്പത്തി ഒന്നാം സ്ഥാനത്തുള്ള സൗദി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപിച്ചത്.
ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഞെട്ടിപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെ അർജന്റീനയുടെ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമായി. സി ഗ്രൂപ്പിൽ പോളണ്ടിനെയും മെക്സിക്കോയെയും നേരിടാൻ ഉള്ള അര്ജന്റീനക്കു ഈ രണ്ടു മത്സരങ്ങൾ വിജയിച്ചാൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാം.
പക്ഷേ ഇനിയൊരു തോൽവിയോ സമനിലയോ അവരെ പുറത്തേക്കുള്ള വഴി കാണിച്ചേക്കും..
മെക്സിക്കോയും പോളണ്ടും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞതും അർജന്റീനയുടെ സാദ്ധ്യതകൾ സജീവമാക്കുന്നു.
നിലവിൽ ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി സൗദി അറേബ്യ ഒന്നാമതും ഓരോ പോയിന്റ് വീതമുള്ള മെക്സിക്കോയും പോളണ്ടും രണ്ടാമതും പോയിന്റ് ഒന്നുമില്ലാത്ത അർജന്റീന നാലാമതുമാണ്
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .