ഗോള് നേടിയത് ഏയ്ഞ്ചല് ഡി മരിയ
Times of Kuwait-Cnxn.tv
മാരക്കാന: ആവേശപ്പോരിൽ ബ്രസീലിനെ തോൽപ്പിച്ച് കോപ്പ അമേരിക്ക കിരീടം അർജന്റീന നേടി. ഫൈനലിൽ അർജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെതിരെ വിജയം നേടുകയായിരുന്നു. ആദ്യ പകുതിയിൽ എയ്ഞ്ചൽ ഡി മരിയ ആണ് ഗോൾ നേടിയത്.ഇരുപത്തിയൊന്നാം മിനിറ്റിലാണ് ബ്രസീലിനെതിരെ മുന്നിലെത്തിയത്.റോഡ്രിഡോ ഡി പോള് നീട്ടി നല്കിയ ഒരു പാസില് നിന്നായിരുന്നു ഏയ്ഞ്ചല് ഡി മരിയ ഗോള് നേടിയത്. പന്ത് തടയുന്നതില് ബ്രസീല് ഡിഫന്ഡര് റെനന് ലോഡിക്ക് പിഴവ് സംഭവിച്ചതാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ എയ്ഞ്ചൽ ഡി മരിയ ബ്രസീല് ഗോള്കീപ്പര് എഡേഴ്സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
More Stories
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം