നിതിൻ ജോസ് ✒️✒️
ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് 8 വിക്കെറ്റ് വിജയം. ആദ്യ ടെസ്റ്റിലെ നാണം കെട്ട തോൽവിക്ക് പകരം വീട്ടി ഇന്ത്യ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബോർഡർ ഗാവാസ്‌ക്കർ ട്രോഫിക്ക് വേണ്ടിയുള്ള സീരിസിൽ ഇന്ത്യ 1-1 എന്ന നിലയിൽ സമനിലയിൽ എത്തി. പരമ്പരയിൽ 2 ടെസ്റ്റ് കൂടെ ബാക്കിയുണ്ട്.
രണ്ടാം ടെസ്റ്റിനു ഇറങ്ങുമ്പോൾ ഒന്നാം ടെസ്റ്റിലെ ചരിത്ര തോൽവിക്ക് ശേഷം താൽക്കാലിക ക്യാപ്റ്റൻ അജിൻക്യാ രഹാനെയുടെ നേതൃത്വത്തിൽ മെൽബണിൽ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യക്ക് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യാൻ ഉണ്ടായിരുന്നു.. നാലു മാറ്റവുമായി ആണ് ഇന്ത്യ ഇറങ്ങിയത്. പേറ്റെർനിറ്റി ലീവിന് നാട്ടിലേക്കു മടങ്ങിയ ക്യാപ്റ്റൻ കോഹ്ലിയും പരിക്കേറ്റ മുഹമ്മദ് ഷാമിയും ഫോം ഔട്ടായാ പ്രത്വി ഷായും, വൃദ്ധിമാൻ സാഹയും മാറി യുവവാഗ്ദാനം ശുബ്മാൻ ഗിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയപ്പോൾ ഓൾറൗണ്ടർ ജഡേജയും ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജും കീപ്പർ റിഷാബ് പന്തും ടീമിൽ സ്ഥാനം കണ്ടെത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ ആദ്യ ഇന്നിംഗ്സിൽ ബുമ്രയുടെയും 56/4 അശ്വിന്റെയും 35/3 ബൌളിംഗ് മികവിൽ 195 റൺസിൽ ഒതുക്കി. സിറാജ് 2 വിക്കെറ്റ് നേടിയപ്പോൾ 48 റൺസ് എടുത്ത ലബുഷൈൻ ആണ് അവരുടെ ടോപ് സ്കോറെർ. ഹെഡ് 38 വെയ്ഡ് 30 നേടിയപ്പോൾ ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് എടുക്കാതെ പുറത്താക്കുക എന്ന നേട്ടം അശ്വിൻ കൈവരിച്ചു. മറുപടി ബാറ്റിംഗിൽ രഹാനെയുടെ സെഞ്ച്വറിയുടെ ( 112) ബലത്തിൽ ഇന്ത്യ 326 റൺസ് നേടി 131 റൺസിന്റെ നിർണ്ണായക ലീഡ് കൈവശപ്പെടുത്തി. ഇന്ത്യക്കായി ജഡേജ 57 ഉം ഗിൽ 45 ഉം റൺസ് സ്കോർ ചെയ്തു. സ്റ്റാർക്കും കമ്മീൻസും 3 വിക്കെറ്റ് നേടിയപ്പോൾ ലയോൺ 2 വിക്കെറ്റ് എടുത്തു.
രണ്ടാം ഇന്നിംഗിസിൽ ഇന്ത്യൻ ബൗളേഴ്‌സ് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ കാമറൂൺ ഗ്രീനിന്റെ ചെറുത്തു നിൽപ്പ് (45) അവരെ 200 ൽ എത്തിച്ചു. സിറാജ് 3 വിക്കെറ്റ് നേടിയപ്പോൾ അശ്വിനും ബുമ്രയും ജഡേജയും 2 വിക്കെറ്റ് വീതം നേടി. 70 റൺസ് വിജലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ തുടക്കത്തിലേ അഗർവാലിനെയും പൂജാരയെയും തുടക്കത്തിലേ നഷ്ട്ടപെട്ടു മറ്റൊരു തകർച്ചയിലേക്ക് നീങ്ങുമോ എന്ന് തോന്നിപ്പിച്ചെങ്കിലും ഗില്ലും രഹാനെയും വേറൊരു വിക്കെറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയതീരത്തിൽ എത്തിച്ചു.
മെൽബണിൽ ഇന്ത്യയുടെ നാലാം ടെസ്റ്റ് വിജയമാണിത്. ഈ വിജയത്തോട് കൂടി ഇന്ത്യ ഏറ്റവും കൂടതൽ ടെസ്റ്റ് വിജയം നേടുന്ന വിദേശ ഗ്രൗണ്ട് ആയി മെൽബൺ മാറി. ക്യാപ്റ്റൻ രഹാനെയുടെ നായകൻ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലുമുള്ള പ്രകടനം എടുത്തു പറയേണ്ടതാണ്. മാൻ ഓഫ് ദി മാച്ച് അവാർഡും രഹാനെ നേടി. ബുമ്രയും അശ്വിനും ജഡേജയും സിറാജും ഗില്ലും മികച്ച പ്രകടനം കാഴ്ച വെച്ചു. അഡ്ലൈഡിലെ ചരിത്ര തോൽവിക്ക് ശേഷം ചരിത്ര ജയം എന്ന് വിശേഷിപ്പിക്കാവുന്ന വിജയത്തോട് കൂടെ ഇന്ത്യക്ക് പുതുവർഷത്തെ വരവേൽക്കാം.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .