January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കാലത്തിനതീതം ഈ പ്രണയം

ജീന ഷൈജു

“Still I love u”-എന്ന് ലാലേട്ടൻ വന്ദനത്തിൽ പറഞ്ഞപ്പോഴും..
” എനിക്ക് കൂടണം “-എന്ന് സംയുക്തവർമ്മ life is beautiful ൽ ലാലേട്ടനോട് പറയുന്ന സീനിൽ ഒക്കെ കണ്ണും ചെവിയും പൊത്തുന്ന ഒരു എട്ടു വയസ്സുകാരനെ എനിക്കറിയാം..മാസങ്ങൾക്ക് മുന്നേ അവന്റെ ടീച്ചർ എന്നെ വിളിച്ചിട്ട് അവൻ ഒരു കുട്ടിക്ക് “I Love You” എന്ന് എഴുതി കൊടുത്തു എന്ന് കേട്ടപ്പോൾ ആദ്യം ഞാനൊന്ന് പകച്ചെങ്കിലും.. “അതിനെന്താ.. “You loves amma.. You loves appa.. You loves your sister “-അത് പോലെയേ ഉള്ളു ഇതും “എന്ന് പറഞ്ഞു കൊടുത്ത ഒരച്ഛൻ ആയിരുന്നു എന്റെ ബലം.

അതിൽ ഇത്ര അത്ഭുതപ്പെടാൻ ഒന്നുമില്ല.. പണ്ട് ചെറിയച്ഛൻ ഗൾഫിൽ നിന്ന് വന്നപ്പോൾ ചെറിയമ്മയോട് എന്താവും ചെവിയിൽ പറഞ്ഞത് എന്ന് പല രാത്രികളിൽ ആലോചിച്ചിരുന്ന ഒരമ്മയുടെ മോനല്ലേ അവൻ.. വ്യഗ്രത അവനിലും ഉണ്ടാവും.

പ്രകൃതിയുടെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്.. അങ്ങനെയാണ് സൃഷ്ടിയുടെ ചേഷ്ട്ട.. അവനിൽ ആ ചിന്തകൾ വന്നില്ലെങ്കിൽ അവൻ അബ്നോർമൽ ആണ്

അമ്മ അപ്പയുടെ അടുത്തിരുന്നാലോ.. ഒരു ഉമ്മ കൊടുത്താലോ എന്താ കുഴപ്പം…ഞാൻ നിനക്കു ഉമ്മ തരുന്നില്ലേ..അതു പോലെയുള്ളു ഇത്.. എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ കേൾക്കാത്ത മട്ടിൽ നാണിച്ചു തിരിഞ്ഞിരുന്നു..

അടച്ചും മറച്ചും വെക്കുന്ന എന്തിനോടും കുട്ടികൾക്ക് ആകാംഷ കൂടും എന്ന് കേട്ടിട്ടുണ്ട്.. മക്കളുടെ മുന്നിൽ നിന്ന് തല്ലു കൂടാമെങ്കിൽ അവരുടെ മുന്നിൽ പ്രണയിക്കുകയും ആവാം.. ഉച്ചത്തിൽ വിരൽ ചൂണ്ടി സംസാരിക്കാമെങ്കിൽ എന്ത് കൊണ്ട് ഒന്നു കെട്ടിപ്പിടിച്ചു ചേർന്ന് നിന്ന് കൂടാ..

വിവാഹത്തോടെ പ്രണയം അസ്തമിച്ചു പോകുന്ന പലരെയും നമുക്ക് ചുറ്റിലും കാണാം.. പ്രണയിക്കുന്ന കാലത്തു പ്രയാസപ്പെട്ടു ഉണ്ടാക്കിയെടുത്തിരുന്ന സമയമൊന്നും വിവാഹം കഴിഞ്ഞ് ഒരു ദമ്പതികൾക്കും പരസ്പരം കൊടുക്കാനില്ല..അന്ന് പ്രണയിച്ചിരുന്നതൊന്നും മക്കൾ കാണുന്നില്ലല്ലോ.. അതുകൊണ്ട് പ്രണയം.. വിവാഹം എന്നൊക്കെ പറയുന്നത് രണ്ടു ഹൃദയങ്ങളുടെ ഒരുമിക്കൽ ആണെന്ന് അവർക്കു കൂടെ കാട്ടി കൊടുക്കാം.. സ്നേഹത്തിനപ്പുറം വിശ്വാസം, കരുതൽ ഇതിന്റെ ഒക്കെ അടിത്തറ കുടുംബത്തിൽ നിന്ന് ആണെന്ന് അവർ കൂടെ അറിയട്ടെ.

മക്കളുടെ മുന്നിൽ പ്രണയിക്കുന്നതും.. ഒന്നു ചേർന്നിരിക്കുന്നതും.. എന്തിന് അടുക്കളയിൽ ഒന്നു സഹായിക്കുന്നത് പോലും തെറ്റാണെന്ന് കരുതിയിരുന്ന ഒരു സമൂഹത്തിൽ നിന്ന് മാറി ചിന്തിക്കുന്ന ഈ തലമുറ വരെ നാം എത്തി നിൽക്കുമ്പോൾ ഓർക്കുക എന്റെ മാതാപിതാക്കൾ ആണെന്റെ മാതൃക എന്ന് അവർക്കു നാളെ പറയാൻ കഴിയട്ടെ..

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!