ജീന ഷൈജു
ജീവിതത്തിലെ രണ്ടാം കൗമാരം -നാൽപ്പതുകൾ..കാണുന്ന എന്തിനോടും ആഗ്രഹങ്ങൾ… ഇഷ്ട്ടങ്ങൾ.. പ്രതീക്ഷകൾ ഒക്കെ തോന്നുന്ന കാലം…
ജനിച്ചുവീഴുമ്പോൾ,
“ഓഹ് പെണ്ണാണോ?” എന്ന ചോദ്യം..
കുട്ടിക്കാലത്തു –
“നീ പെണ്ണ് ആയത് കൊണ്ട് അങ്ങനെ പാടില്ല..”-എന്ന വാക്കുകൾ.
ഋതുമതിയായിക്കഴിയുമ്പോൾ,
കൈ വീശി ഒന്നു നടക്കാനോ, എന്തിന് കാലുകൾ നിവർത്തി ഒന്നിരിക്കാനോ അനുവദിക്കാത്ത ഒരു സമൂഹം.
യൗവനത്തിൽ സ്വന്തം ഇഷ്ടത്താൽ കണ്ടെത്തിയ പുരുഷനെ വിവാഹം കഴിക്കാൻ അനുവദിക്കാത്ത ബന്ധങ്ങൾ..
പലരും അടിച്ചേൽപ്പിക്കുന്ന ഇഷ്ടത്തിന് മുന്നിൽ തലകുനിച്ചു കൊടുക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ..
ആഗ്രഹങ്ങളെ അടക്കിവെച്ചു..മാതൃത്വത്തെ നെഞ്ചിലും അരയിലും ഏറ്റി കഴിഞ്ഞ് പോകുന്ന കുറെ വർഷങ്ങൾ.അങ്ങനെ ഇരുപതുകളുടെ അവസാനത്തിലോ, മുപ്പതുകളുടെ തുടക്കത്തിലോ ഉത്തരവാദിത്വത്തിന്റെ ഭാരമേറിയ വിഴിപ്പു അവൾക്കു സ്വന്തമാകുന്നു.
പ്രാചീന കുടുംബങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് അണുകുടുംബങ്ങളിലേക്ക് സമൂഹം പറിച്ചു നടപ്പെട്ടു എങ്കിലും സാമ്പത്തിക ഉന്നമനത്തിനു വേണ്ടി ദമ്പതികൾ ഒരുമിച്ചു ജോലിക്കു പോയി വരുന്ന സാഹചര്യത്തിലും അവളുടെ ചുമലിലെ ഭാണ്ഡത്തിന് കനം കുറയുന്നില്ല.
നാൽപ്പതുകളിൽ തൊട്ട് നിൽക്കുന്ന ഒരു പുരുഷനെ ജരാനരകൾ ബാധിച്ചു മധ്യവയസ്കത പിടികൂടി, ശാരീരിക ആസ്വാസ്ത്യങ്ങൾ വന്നു തുടങ്ങുമ്പോൾ അവന്റെ സ്ത്രീ അതെ പ്രായത്തിൽ പണ്ടത്തെക്കാൾ സുന്ദരിയായോ എന്ന് തോന്നിപ്പോകും..ഇനി കാരണത്തിലേക്കു വരാം…
പതിയെ പതിയെ മക്കൾ ബാല്യത്തിന്റെ പടി ചവിട്ടിക്കഴിയുമ്പോൾ, അവളുടെ തോളുകൾ സ്വാതന്ത്രമായിതുടങ്ങും. അതായത് മുപ്പത്തുകളുടെ അവസാനത്തിൽ അവളുടെ ജീവിതത്തിന്റെ ചില്ലയിലേക്ക് വസന്തം ഒരിക്കൽക്കൂടി വന്നു ചേക്കേറും. ഓട്ടപ്പാച്ചിലുകളുടെ ഇടയിൽ എപ്പഴോ കാലം അവൾക്കു സമ്മാനിച്ച തലയിലെ വെള്ളിനരകൾ.. മധ്യവയസ്കതയിലേക്ക് എത്തിനോക്കിയ തൊലിപ്പുറം..അവൾക്കും ഒരുപിടി മുന്നേ നടന്ന വയർ.. അതിന്റെയൊക്കെ നിവാരാണതയിലേക്ക് അവൾ ചിന്തിച്ചു തുടങ്ങും.
അതെ കാലം അവൾക്കായി കാത്തുവെച്ച കൗമാരത്തിന്റെ നാമ്പുകൾ അവളിൽ മൊട്ടിട്ടു തുടങ്ങിയിരിക്കുന്നു. ചുറ്റുമുള്ളതിനോടൊക്കെ പ്രണയം.. ഇഷ്ട്ടം.. വൈകാരികത ഒക്കെ തളിർക്കും. തന്റെ പ്രീയപ്പെട്ടവന്റെ താങ്ങോടെ പിടിച്ചു മുറുക്കിയിരുന്ന ചില ബന്ധനങ്ങളെ ബന്ധിച്ചു മനസ്സിന്റെ അഗാധ ഗർത്തങ്ങളിൽ മയങ്ങിയിരുന്ന അവളിലെ അവൾ ചിറകടിച്ചു പറക്കാൻ ഒരുങ്ങുകയാണ് ഈ നാൽപ്പതുകളിൽ.
അതെ കാലം അവൾക്കായി കാത്തു വെച്ച സമയം…
നാൽപ്പതുകൾ… വീണ്ടും വന്ന വസന്തത്തിന്റെ കാലം….
More Stories
Sin theta, Cos theta
മറ്റുള്ളവർ എന്ത് വിചാരിക്കും ???
Be Happy