ജീന ഷൈജു
എല്ലാ വർഷവും ആ പ്രത്യേക ദിവസത്തിൽ മാത്രം നമ്മൾ ഓർക്കുന്ന ഒരു വിശേഷദിനം. എല്ലാ വർഷവും ഒരു വൃക്ഷതൈ നട്ട് പിറ്റേ ദിവസം അതവിടെ ഉണ്ടോ എന്ന് പോലും നമ്മളിൽ പലരും തിരക്കാറില്ല.
2021 ലെ ആപ്ത വാക്യം.. “ആവാസ വ്യവസ്ഥ പുനസ്ഥാപിക്കൽ “-ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ ആവസിക്കുന്ന വ്യവസ്ഥയെ പുന സ്ഥാപിക്കൽ..
ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ ഭൂമി മനുഷ്യന് മാത്രം ആരാണ് തീറെഴുതി കൊടുത്തത്… കോടാനുകോടി വർഷങ്ങൾക്കു മുന്നേ പരിണാമത്തിലൂടെ കടന്നു പോക്കൊണ്ടിരുന്ന ഒരു സമൂഹത്തിനും, ദിനോസറുകൾ പോലുള്ള ഭീമാകാര ജീവികൾക്കും മാത്രം സ്വന്തമായിരുന്നു ഈ ഭൂമി. അവർ ഈ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെട്ടപോലെ യുഗങ്ങൾക്കപ്പുറം മനുഷ്യനും ഓർമ്മകൾ മാത്രം ആകേണ്ടതാണ്.
മനുഷ്യൻ അവന്റെ സുഖലോലുപതക്കു വേണ്ടി, മരങ്ങൾ വെട്ടി നശിപ്പിക്കുന്നു, മണൽ വാരൽ, പാറ ഖനനം ചെയ്യുമ്പോൾ അത് മൂലം തന്റെ ആവാസവ്യവസ്ഥകൾ തകിടം മറിയുന്ന അനേകായിരം ജീവജാലങ്ങൾ ഉണ്ട്..ഈ പറയുന്ന എന്റെയോ നിങ്ങളുടെയോ കിടപ്പാടം ഒരു രാത്രി കൊണ്ട് നഷ്ടപ്പെട്ടാൽ എന്ത് തോന്നും.. അത് തന്നെ അവർക്കും ഉണ്ടാവാം.
നാടെന്ന കാഴ്ചപ്പാടിൽ മാത്രമല്ല, പ്രവാസ ജീവിതത്തിൽ പോലും പച്ചപ്പ് കണ്ടുണരുക എന്നത് ശാരീരിക, മാനസിക ബൗധിക വളർച്ചയെ അനുകൂലമായി ബാധിക്കും.
അത് കൊണ്ട് ഈ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഒരു തൈയും നടാം, ജനാലക്കൽ ഒരു ചെടിയും വെക്കാം…..
നല്ലത്” കണ്ട്, നല്ലതിലേക്കു മനസ്സ് തുറക്കാം..” നല്ലൊരു ഹരിത ഭാരതത്തെ പടുത്തുയർത്താം.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ