ജീന ഷൈജു
വർഷങ്ങൾക്കു മുന്നേ ഒരിക്കൽ ലൈസൻസ് എടുക്കാൻ ഒരു മോഹം.. പേരുകേട്ട ഡ്രൈവറായ ഒരു അപ്പന്റെ മോളുടെ ആഗ്രഹം.അങ്ങനെ ആണ് ഒരിക്കൽ നഴ്സിംഗ് പഠിത്തതിന്റെ ഇടയിൽ നിന്നു അവധിക്കു നാട്ടിൽ എത്തിയപ്പോൾ കൊച്ച് ഗ്രാമത്തിലെ പേര് കേട്ട ഡ്രൈവിഗ് സ്കൂളായ St. Thomas ൽ ചേർന്നത്.
“യാത്രക്കാരുടെ ശ്രദ്ധക്ക് “എന്ന സിനിമയിൽ ഇന്നസെന്റ് ഡ്രൈവിംഗ് പഠിപ്പിച്ച ആ അപ്പച്ചന്റെ റോൾ ആയിരുന്നു എനിക്ക്.ബ്രേക്ക് ചവിട്ടേണ്ടുന്നിടത്തു ആക്സിലേറ്റർ ചവിട്ടുക.. ഗിയർ മാറ്റുമ്പോൾ ക്ലച്ച് ചവിട്ടാതിരിക്കുക.. ഇതൊക്കെ എന്റെ ലീലാവിലാസങ്ങൾ ആയിരുന്നു.വീതിയില്ലാത്ത നടുവരയൻ റോഡിലൂടെ പോകുമ്പോൾ എതിരെ വരുന്ന സൂപ്പർഫാസ്റ് എന്റെ സൈഡ് ഗ്ലാസ് കവർന്നെടുക്കുമോ എന്ന് എനിക്കെന്നും പേടിയായിരുന്നു.
അപ്പന്റെ വാത്സല്യത്തോളം വരില്ലല്ലോ ഭർത്താവിന്റേത്.. അതുകൊണ്ടാവാം മർമ്മം മാറി ചവിട്ടിയാൽ തെറി പറയുന്ന ഭർത്താവിനെക്കാൾ എനിക്ക് സൈഡ് സീറ്റിൽ ഇരുത്താൻ അപ്പനെ ഇഷ്ട്ടമുള്ളത്.
കാത്തിരുന്ന എന്റെ ലൈസൻസ് ടെസ്റ്റിന്റെ ദിവസം എത്തി.. കമ്പ്യൂട്ടർ ടെസ്റ്റ് എല്ലാവരെയും പോലെ ഞാനും പാസ്സ് ആയി. അങ്ങനെ മുന്നിലത്തെ സീറ്റിൽ വെഹിക്കിൾ ഓഫീസറും.. പിന്നിൽ ഞങ്ങൾ മൂന്ന് കുഞ്ഞാടുകളും അറക്കാൻ കൊണ്ട് പോകുന്ന മനസ്സോടെ യാത്രയായി. കുറെ അങ്ങോട്ട് ചെന്നപ്പോൾ ഡ്രൈവർ,വണ്ടി നിർത്തി സീറ്റിൽ നിന്നിറങ്ങി പിന്നിൽ വന്നിരുന്നു. എന്തിനേറെ പറയുന്നു ആദ്യം തന്നെ എന്റെ ഊഴം..
ഞാൻ സകല ദൈവങ്ങളെയും വിളിച്ചു ആസനസ്ഥയായി. അല്ലേലും സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കൂലോ.. എവിടെയോ പിടിച്ചു ഞെക്കി വണ്ടി ഓഫ് ആയി. അതോടെ സകല ധൈര്യവും ചോർന്നു. കൈകൾ വിറച്ചു വിയർത്തു തുടങ്ങി. ഹെയ്.. സുന്ദരിയായ ഒരു പെൺകുട്ടി എങ്ങനെ കാറിലുള്ള ബാക്കിയുള്ളവരുടെ മുന്നിൽ തോറ്റു കൊടുക്കും? പാടില്ല ചാവി തിരിച്ചു ഓൺ ആക്കി, ക്ലച്ച് ചവിട്ടി ഗിയർ ഒന്നിലിട്ട്, ആക്സിലേറ്റർ കൊടുത്തു വണ്ടി മുന്നോട്ടെടുത്തു. ഏതോ കാരണവന്മാർ ചെയ്ത പുണ്യമെന്നോണം, വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഞങ്ങൾ യാത്ര ആരംഭിച്ചു.ഗിയർ ഒന്നിൽ നിന്നും രണ്ടിലും, മൂന്നിലും, നാലിലും ഒക്കെ ആയി..
അല്ല പിന്നെ.. എന്നോടാ കളി…
കുറെ മുന്നോട്ടു ചെന്നപ്പോൾ വെഹിക്കിൾ ഓഫീസർ കുറെ അകലെ നിന്ന ഒരു ആൽ മരം ചൂണ്ടിക്കാട്ടി എനിക്കവിടെ ഇറങ്ങണം, നിർത്തണം കേട്ടോ എന്നൊരു ചൂടൻ ഡയലോഗ്.
അതിനെന്താ ഇപ്പൊ ശരിയാക്കിത്തരാം..
ആക്സിലേറ്ററിൽ നിന്നും ഒരൽപ്പം പോലും കാലയക്കാതെ ഗിയർ നാലിന്നു മൂന്നിലും, മൂന്നിന്നു രണ്ടിലും, രണ്ടിന്നു ഒന്നിലും ആക്കി നിർത്തി വന്നപ്പോഴേക്കും.. പ്രീയമുള്ള എന്റെ സുഹൃത്തുക്കളെ,വണ്ടി ആലും കടന്നു 1km പിന്നിട്ടിരുന്നു.അതും പോരാഞ്ഞിട്ട് നിർത്തിയപ്പോൾ വണ്ടിയുടെ പുറകു വശത്തെ വീൽ പടുകുഴിയിലും.
പറയണോ ബാക്കി പൂരം..
“എന്റെ മോളായോണ്ട് പറയുവല്ല.. ഇങ്ങനെയുള്ളവളുമാർക്ക് ജന്മത്ത് ലൈസൻസ് കൊടുക്കാൻ പാടില്ല, റോഡിൽ ബ്ലോക്ക് ഉണ്ടാക്കും”. അപ്പന്റെ മരണമാസ് ഡയലോഗും.ഇത് കേട്ടതും ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു, സർ ഇനി ഒരിക്കൽ കൂടി ലൈസൻസ് എടുക്കാൻ എനിക്ക് ലീവ് കിട്ടില്ല എങ്ങനെ എങ്കിലും സൈൻ ചെയ്തു തരണമെന്ന് കരഞ്ഞു പറഞ്ഞു.
അങ്ങനെ ഞാൻ ജയിച്ചു. എന്റെ കണ്ണുനീരിനു മുന്നിൽ അദ്ദേഹം തോൽക്കുകയും..
INDIAN LICENSE ISSUED…
Expilring on :15/05/2028

More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ