ജീന ഷൈജു
ലോകം മുഴുവൻ ഒരു കാണാ വൈറസിന്റെ മുന്നിൽ മുട്ടിടിച്ചു നിൽക്കുന്ന ചിത്രം ഇന്ന് എനിക്കും നിങ്ങൾക്കും അന്യമല്ല .മനുഷ്യന്റെ വൈകാരിക തലങ്ങളെ തടവിലാക്കി ഒന്നര വർഷത്തിന് വർഷത്തിന് ശേഷവും ഇന്നീ വൈറസ് തന്റെ ആധിപത്യം അവസാനിപ്പിക്കുന്നില്ല .
ഓരോ വ്യക്തിയുടെയും ശാരീരിക ,മാനസിക സാമ്പത്തിക അവസ്ഥയെ ഈ തുറങ്കൽ ജീവിതം എന്ത് മാത്രം സാരമായി ബാധിച്ചു എന്ന് പറയേണ്ടിയതില്ല.
ഏതിനും നല്ലതും തീയതുമായ വശങ്ങൾ ഉണ്ടെന്നമാതിരി കൊറോണ വന്നതോടെ സ്വന്തം മുഖം ആർക്കും ആരെയും കാണിക്കാൻ പറ്റാത്ത അവസ്ഥയോടൊപ്പം മനുഷ്യന് മനുഷ്യനെ മനസ്സിലാക്കി കൊടുക്കാൻ കൊറോണക്ക് കഴിഞ്ഞു എന്നത് വലിയ ഒരു നേട്ടമാണ് .
ആധുനികതയുടെ മാസ്മരികതയിൽ നിന്ന് തിരിഞ്ഞു നടക്കാൻ ..അതികാലത്തെ എഴുന്നേൽക്ക്കാൻ ..ഭക്ഷണക്രമങ്ങൾ മാറ്റാൻ …അടുക്കള എവിടെയാണെന്ന് തിരിച്ചറിയാതെ പോയ പുരുഷ കേസരികൾക്കു അത് കാണിച്ചു കൊടുക്കാനും …ജീവിത ശൈലി മാറ്റാനും ഒക്കെ കൊറോണ പഠിപ്പിച്ച പാഠങ്ങൾ സ്തുത്യർഹമാണ് .
എന്നിരുന്നാലും കൊറോണക്ക് അപ്പുറം “cave syndrome “എന്ന മാരക രോഗത്തിന് അടിമയാണ് ഇന്ന് നമ്മൾ കണ്ടിരുന്ന പലരും …സമൂഹത്തിൽ ഇറങ്ങാനോ …സമൂഹവുമായി ഇടപെഴകാനോ …പൊരുത്തപ്പെടാനോ കഴിയാത്ത അവസ്ഥ…നാളെയെ കുറിച്ചുള്ള ആശങ്കകൾ …അങ്ങനെ പറഞ്ഞു തീർക്കാൻ കഴിയാത്ത മാരക മാനസിക ഉലച്ചിലുകൾ ഉടലെടുത്തു വീടുകളിൽ തന്നെ അടഞ്ഞിരിയ്ക്കാൻ മനസ്സ് ഇഷ്ട്ടപ്പെടുന്ന മാരക രോഗം .
രോഗം പറയുമ്പോൾ പ്രധിവിധിയും ആവശ്യമാണല്ലോ …സമൂഹത്തോടുള്ള കാഴ്ചപ്പാടുകൾ മാറ്റുക എന്നുള്ളതാണ് ഇതിനുള്ള മരുന്ന് .കൊറോണക്ക് മുന്നേ മനസ്സു ആഗ്രഹിച്ചിരുന്ന ..പദ്ധതികളിലേക്കു ഒന്നു തിരിഞ്ഞു നടക്കുക …സമൂഹം എന്റേത് കൂടി ആണെന്ന് മനസ്സിലാക്കുക ….സന്തോഷത്തോടെ ജീവിക്കുക .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ