ജീന ഷൈജു
ഏതു കാലത്തും ഇലകൾ തളിർക്കുന്നതും ,മൊട്ടുകൾ പൂവിടുന്നതും …പുഴകൾ ഒഴുകുന്നതും …ചിത്രശലഭങ്ങൾ പാറിപ്പറക്കുന്നതും ..ചുറ്റും മന്ദമാരുതൻ ചുറ്റിക്കളിക്കുന്നതും ,ഒന്നിനെക്കുറിച്ചും ആവലാതിയില്ലാതെ സന്തോഷത്തോടെ കഴിയുന്നിടം സ്വർഗം ….
ബാല്യകാലമാണു ഒരു വ്യക്തിയുടെ ആയുസ്സിന്റെ സുവര്‍ണകാലമെന്നു കേട്ടിട്ടുണ്ട് …ഒന്നിനെ കുറിചും ആകുലതകൾ ഇല്ലാത്ത കാലം .
എന്റെ അനുഭവത്തിൽ പിന്നീട് ഒരിക്കൽ കൂടി നല്ല കാലം അനുഭവിചിട്ടുണ്ടെങ്കിൽ അത് പ്രവാസകാലമാണു .കൈയിൽ പൂത്ത കാശുണ്ടെങ്കില് ഏതു പ്രവാസവും സ്വർഗ്ഗമാവും എന്ന് നിങ്ങളിൽ ചിലരെങ്കിലും വാദിച്ചേക്കാം .പക്ഷെ നിങ്ങൾ ഒന്നൊര്‍ത്ത് നോക്കു ..
നിസ്വാര്ഥമായി തിരിചൊന്നും പ്രതീക്ഷിക്കാതെ ഒരാളെ സ്നേഹിക്കാൻ പലപ്പോഴും ഒരു പരിധിവരെ പ്രവാസികള്‍ക്കെ കഴിയൂ …
എനിക്ക് ഇന്ന് ജോലിക്കു ആള് വന്നില്ല …എന്റെ കുട്ടിയെ കൂടി നോക്കാമോ ….
എനിക്ക് ഒന്ന് ആശുപത്രിയില് പോകണം …കൂടെ ഒന്ന് വരാവൊ ….
ഞങ്ങളുടെ വീട്ടിലെ gas connect ആകുന്നില്ല ചേട്ടനൊടു ഒന്ന് വരാവൊ എന്ന് അയലത്തെ വീട്ടിലെ ചേച്ചി ചോദിക്കുമ്പൊൾ ഒക്കെ സഹയിക്കാൻ മനസ്സുളളത് പ്രവാസിക്കു മാത്രമെയുള്ളു.
എന്തിനെറേ പറയണം …തങളുടെ സ്വകാര്യതകളെ പോലും മറ്റുള്ളവരോട് പറയാൻ മടിയില്ലാത്തവരാണ് പ്രവാസികൾ .
ഇങ്ങേ അറ്റം ആഘോഷങ്ങൾ കൊണ്ടാടുന്നതിൽ പോലും പ്രവാസികൾ എന്നും മുന്നിൽ ആണ് .എന്റെ അനുഭവത്തിൽ പോലും നാട്ടിൽ ഉള്ളവരോട് ഓണം അല്ലേൽ xmas എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ ….എന്ത് ഓണം …എന്ത് xmas …എന്ന് പറയും ഇനി എങ്ങാനും നമ്മൾ ആഘോഷിച്ചാലും ..നിങ്ങൾക്ക് ഇത്ര ക്യാഷ് ചിലവാക്കാൻ എന്തിന്റെ ആവശ്യം ആയിരുന്നു ..വേറെ പണി ഇല്ലായിരുന്നോ എന്ന് ചോദിക്കും ….
ചുരുക്കം പറഞ്ഞാൽ …ജാതി ,മതം ,വർണം ,വർഗം നോക്കാതെ …എപ്പഴും സ്നേഹിക്കുന്നെ പ്രവാസികളെ നിങ്ങളാണ് ഈ സ്വർഗ്ഗത്തിലെ അന്തേവാസികൾ …അതിൽ ഞാനും ഭാഗഭാക്ക് ആയതിൽ സന്തോഷം …
നന്മയുണ്ടാവട്ടെ …..ഇനിയും മറ്റുള്ളവരെ സ്നേഹിക്കാൻ നിങ്ങളിൽ കഴിയട്ടെ …
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ