ജീന ഷൈജു
വായന തുടരുക…
ആർക്കും ചെയ്യാൻ കഴിയുന്ന അതിശയകരമായ സഹാസങ്ങളിൽ ഒന്നാണത്-“ലോയ്ഡ് അലക്സാണ്ടർ” ന്റെ വാക്കുകൾ….
ജൂൺ 19- വായന ദിനം
വായനയുടെ ആവശ്യകത പുരാതന കേരളത്തിൽ ജനങ്ങളിലേക്കെത്തിച്ച വായനയുടെ പിതാവ്…കുട്ടനാട്ടിൽ പുതുവായിൽ നാരായണപ്പണിക്കരുടെ ഓർമ്മക്കായാണ് ജൂൺ 19 മുതൽ 25വരെ വായനാവാരമായി ആചരിക്കുന്നത്.
തമാശക്ക് ആണെങ്കിലും, വനിതയിൽ നിന്നും.. വെള്ളിനക്ഷത്രത്തിൽ നിന്നും തുടങ്ങിയ വായനകൾ ഇന്ന്, പലരുടെയും ജീവിതാനുഭവങ്ങളിൽ വന്നെത്തി നിൽക്കുന്നു. അക്ഷരങ്ങളിലൂടെയും, വിരൽചൂണ്ടിയുള്ള വായനകളുടെയും ലോകത്തു നിന്നു കുടിസ്സുമുറികളിലെ കുഞ്ഞ് പ്രതലങ്ങളിലേക്ക് കണ്ണുകൾ ആണി തറക്കപ്പെട്ടിരിക്കുന്നു, എന്നിരുന്നാലും ഡിജിറ്റൽ വായനയിലൂടെ ആണെങ്കിൽ പോലും പുതുതലമുറ വായനക്ക് സമയം കണ്ടെത്തുന്നു എന്നത് ഒഴിവാക്കാൻ പറ്റാത്ത കാര്യം ആണ്.
കോവിഡ് പോലത്തെ മഹാമാരിയെ അതിജീവനത്തിന്റെ പാതയിലൂടെ ലോകം നേരിടുന്ന ഈ കാലത്തു.. ശാരീരിക, മാനസിക.. സാമ്പത്തിക.. ബൗധിക സമ്മർദ്ദങ്ങളെ ഒരു പരിധിവരെ നേരിടാൻ മനുഷ്യന് വായനകൊണ്ട് കഴിഞ്ഞെന്നത് സ്തുത്യർഹമാണ്.
സാമൂഹിക ഒറ്റപ്പെടലുകളും, ലോക്കഡോണുകളും മനുഷ്യനെ,, ഏകാന്തത മുതൽ ഡിപ്രെഷൻ വരെയുള്ള തീവ്രമായ മാനസിക രോഗങ്ങളിലേക്ക് തള്ളിയിടാൻ തുനിഞ്ഞപ്പോഴും ഒരു 50%എങ്കിലും ആളുകൾ പിടിച്ചു നിന്നത് വായനപോലുള്ള (മോട്ടിവേഷൻ പുസ്തകങ്ങൾ )മാനസിക ഔഷധങ്ങൾ കൊണ്ടാണ്.
ഈ കാലവും കടന്നു പോകുമെങ്കിലും.. വരാനിരിക്കുന്ന കടുത്ത വ്യാധികളെ തടയാൻ… വായനക്ക് കഴിയട്ടെ.. അങ്ങനെ വായന വളരട്ടെ…
എന്നിലൂടെ….
നിങ്ങളിലൂടെ…..
നമ്മളിലൂടെ….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ