January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അന്ന എന്ന പെൺകുട്ടി


ജീന ഷൈജു

അന്നാ …മോളെങ്ങും ദൂരേക്ക് പോകരുത് ..’അമ്മ ജനലിൽ കൂടെ കുഞ്ഞിനെ നോക്കുന്നുണ്ട് …കരുതലിന്റെ വാക്കുകൾ പറഞ്ഞുകൊണ്ട്‌ ഡാരിയ അടുക്കലിയിൽ ജോലിയിൽ ആയിരുന്നു .പിച്ചവെച്ചുകൊണ്ടു അവൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഫ്രോക്കിന്റെ റേന്ത പിടിപ്പിച്ച അറ്റം വാതിലിന്റെ വളഞ്ഞ ഓരത്തു ചുറ്റി കീറിയിരുന്നു .രണ്ടര വയസ്സുകാരിക്ക് എന്ത് ഫ്രോക്ക് ?അവൾ അത് കാര്യമാക്കാതെ മുറ്റത്തേക്കിറങ്ങി .അവളെ അതിശയിപ്പിച്ചത് അതൊന്നും ആയിരുന്നില്ല ..മണി എട്ടു കഴിഞ്ഞിട്ടും പ്രകൃതിക്ക് പ്രകാശമില്ല ,ഇന്നലെ രാത്രിയിൽ ‘അമ്മ എനിക്ക് ചോറുതന്നപ്പോൾ കാണിച്ചു തന്ന ആകാശമല്ല ഇപ്പോൾ ,ആകെ ചുറ്റിനും പൊടിപടലം ,എങ്ങും വലിയ ശബ്ദ കോലാഹലങ്ങൾ ,ആരൊക്കെയോ കരയുന്നപോലെ , അടക്കിപ്പിടിച്ച തേങ്ങലുകൾ ,നാസാരന്ദ്രങ്ങളെ മടുപ്പിക്കുന്ന എന്തോ ചൂട് പുകയുടെ മണം …

മുറ്റത്തെ ഓറഞ്ച്‌ മരത്തിന്റെ പച്ചിലകൾ നന്നേ വാടി തളർന്നിരുന്നു ..അടർന്ന ഓറഞ്ചുകൾ പറക്കുന്ന ധൃതിയിൽ ഒരു പച്ച പന്ത് അവളുടെ കണ്ണിൽ പെറ്റുപെട്ടു .മുള്ളുകൾക്കിടയിലൂടെ അത് വലിച്ചെടുത്തപ്പോൾ അവളുടെ കൈത്തണ്ട പോറിയിരുന്നു .വല്ലാത്ത രൂക്ഷഗന്ധമുള്ള ഒരു പന്ത് .പൊടുന്നനെ വലിയ ശബ്ദത്തോടെ ,പൊട്ടിത്തെറിയോടെ ഒരു കൈ തണ്ട അവളുടെ മുന്നിലേക്ക് തെറിച്ചു വീണു .ആ കയ്യിലെ നാലാമത്തെ വിരലിലെ മോതിരം അവളുടെ അപ്പയുടെ ആയിരുന്നു ..ഇത് കണ്ടുകൊണ്ടു വന്ന ‘അമ്മ അവളെ വാരിയെടുത്ത് കൊണ്ട് തിരിഞ്ഞു നോക്കാതെ ഓടി…അപ്പഴും അവളുടെ കണ്ണുകൾ ആ പച്ച പന്തിനായി തിരയുന്നുണ്ടായിരുന്നു ….ഒന്നുമറിയാത്ത അവൾക്കു അപ്പയുടെ കൈ വിരലുകളെ തലോടണമെന്നുണ്ടായിരുന്നു ….

ഉക്രൈനിലെ യുദ്ധത്തിൽ പൊലിഞ്ഞ ഓരോ അന്നമാർക്കുമായി സമർപ്പിക്കുന്നു …

STOP WAR & FIGHT FOR THE PEACE💐

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!