ജീന ഷൈജു
ഒരു വ്യക്തിക്ക് ,മറ്റൊരാൾക്ക് കൊടുക്കാൻ കഴിയുന്ന ,ചെയ്യാൻ കഴിയുന്ന മഹത്കാര്യങ്ങളിൽ ഒന്ന് ഒരു പുഞ്ചിരിയാണ് .ഹിമാലയൻ മലയിടുക്കുകളിൽ കാണപ്പെടുന്ന കസ്തൂരിമാനിന്റെ ശരീരത്തിൽ ഇണയെ ആകർഷിക്കാൻ വേണ്ടി അതി തീവ്ര സുഗന്ധ ദ്രവ്യം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് ,പക്ഷെ ആ ഗന്ധം എവിടെ നിന്ന് വരുന്നു എന്ന് ആ മൃഗം അറിയുന്നില്ല .അത് പോലെയാണ് നമ്മൾ ഓരോരുത്തരും ,നമ്മിൽ എന്ത് നന്മയുണ്ടെന്നു തിരിച്ചറിയാതെ ലോകം മുഴുവൻ ചുറ്റി നടക്കും എന്ത് നന്മയാണ് ചെയ്യേണ്ടിയത് എന്ന് തിരക്കി .
ചിരിയുടെ കാര്യത്തിൽ മൂന്ന് തരം വ്യക്തികളെ നമുക്ക് മനസ്സിലാകും .ഒന്ന് എതിരെവരുന്ന വ്യക്തിയെ അറിയില്ലേലും ചിരിച്ചുകാണിക്കുന്നവർ ,രണ്ട് നമ്മൾ നോക്കി ചിരിച്ചാലും ചിരിക്കാത്തവർ ,മൂന്ന് ചിരിക്കണോ ,വേണ്ടയോ എന്ന് ചിന്തിച്ചു നടന്നു പോകുന്നവർ ,ചിന്തിച്ചു വരുമ്പോഴേക്കും എതിരാളി കടന്നു പോയിട്ടുണ്ടാവും .
പുഞ്ചിരിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങി നോക്കൂ …മരണത്തെ കവിഞ്ഞു ഒരു സങ്കടമില്ല …ബാക്കിയുള്ളതെല്ലാം തീവ്രതയേറിയ കാറ്റ് മാത്രമാണ് .അല്ലേലും ഏതു കൊടുങ്കാറ്റാണ് എക്കാലത്തേക്കും നിലനിൽക്കുന്നത് .ഇതൊക്കെ പറയാനും ,കേട്ടിരിക്കാനുമൊക്കെ ഭയങ്കര സുഖമാണ് ,എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിയും എന്നുള്ളതിന് വലിയ ഉറപ്പില്ല എന്ന് നിങ്ങള്ക്ക് തോന്നാം.മുന്നിലുള്ള ഒരു പടിയെ മാത്രം നോക്കൂ,കോണിപ്പടിയെ മുഴുവനായിട്ടല്ല .
വലിയ മാറ്റങ്ങൾ ചെറിയതുടക്കങ്ങളിൽ നിന്ന് പുഞ്ചിരിച്ചു കൊണ്ടാകട്ടെ ….
Keep smiling…
nobody can defeat u wthout ur consent.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ