ജീന ഷൈജു
“ഇഷ്ട്ടപ്പെട്ടതിനെ കിട്ടിയില്ലേൽ ..കിട്ടിയതിനെ കഷ്ട്ടപ്പെട്ടു ഇഷ്ട്ടപ്പെടേണ്ടി വരും ….”
രാവിലെ ഇതിപ്പോ എന്ത് പറയാനാണ് വന്നത് എന്ന് നിങ്ങള്ക്ക് തോന്നാം .പബ്ലിസിറ്റിക്ക് വന്നതാണെന്ന് കരുതണ്ട …കഴിഞ്ഞ ഒരു ദിവസം ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഓൺലൈനായി ഒരു ബാഗ് ഓർഡർ ചെയ്തു ..കുറച്ചു ബ്രാൻഡഡ് ആകാനുള്ള ശ്രമം നടത്തിയതാണെന്നു വെച്ചോ …മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറഞ്ഞ പോലെ …ഓർഡർ ചെയ്തതും ,കയ്യിൽ കിട്ടിയതുമായ സാധനം കണ്ടപ്പോൾ “കുട്ടിമാമ ഞെട്ടി മാമാ “- അതുതാൻ അല്ലല്ലോ ഇത് എന്ന് തോന്നിപ്പോകുന്ന മ്യാരക ഐറ്റം …കണ്ണഞ്ചിപ്പിക്കുന്ന ആരും കണ്ടാൽ ഞെട്ടുന്ന നിറം …
അതിട്ടു ആദ്യ ദിവസം വാതിൽ പൂട്ടി പുറത്തിറങ്ങിയപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു ..”തളരരുത് രാമൻകുട്ടി …തളരരുത് ..പിൻവിളികളും പരിഹാസങ്ങളും ഉണ്ടായേക്കാം …എങ്കിലും വെച്ച കാലടികൾ മുന്നോട്ട് “-എന്ന് …
വിചാരിച്ച പോലെ തന്നെ പലരും പറഞ്ഞു ..
“ഇതെന്തു നിറമാണ് ..
കണ്ണടിച്ചു പോകുല്ലോ …
റോഡ് പണിക്കു ഇറങ്ങിയതാണോ …
ഇതൊന്നു മാറ്റിക്കൂടെ …”-അങ്ങനെ പല വെല്ലുവിളികൾ ….
അതിനെ കുറിച്ച് ഞാൻ കൂലംകുലിഷിതമായി ചിന്തിച്ചു …..എന്റെ ജീരകപ്പാട്ടയിലെ നല്ലൊരു തുക കൊടുത്തു ഞാൻ സ്വന്തമാക്കിയ ഒന്ന് മറ്റുള്ളവരുടെ ഇഷ്ടത്തിന് വേണ്ടി എന്തിനു മാറ്റണം ..
99%ആളുകളും ഇഷ്ട്ടപ്പെടാത്ത നിറം ..പക്ഷെ എന്ത് കൊണ്ട് വേറിട്ട് ചിന്തിച്ചു കൂടാ ..മാറ്റങ്ങൾ ആരാണ് ആഗ്രഹിക്കാത്തത് ..ബാക്കിയുള്ള 1% ത്തിൽ ആകാൻ ശ്രമിക്കൂ …എവിടെയും വ്യത്യസ്തത പുലർത്താൻ നോക്കൂ ….സമൂഹത്തിനു വേണ്ടി എന്റെ ഇഷ്ടങ്ങളെ വേണ്ടാന്നു വെക്കുന്നത് എന്തിന് …?
പിൻവിളികളും ..പരിഹാസങ്ങളും ജീവിതത്തിൽ സാധാരണമാണ് …നീ വിചാരിക്കാതെ നിന്നെ ആർക്കും തോൽപ്പിക്കാനാവില്ല …
ആദ്യമവർ നിങ്ങളെ പരിഹസിക്കും ..പിന്നെ അവർ നിങ്ങളെ ആക്രമിക്കും ..ഒടുവിൽ അവർ നിങ്ങള്ക്ക് വേണ്ടി കൈയ്യടിക്കും ..കടമെടുത്ത വാക്കുകളോടെ നിർത്തട്ടെ …💐💐
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ