ജീന ഷൈജു
“വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തെണ്ടി നടപ്പൂ” – എന്ന് പറയുന്ന പോലെ നമ്മൾ ഓരോരുത്തരും നമ്മിലുള്ള ,നമുക്ക് ചുറ്റിനുമുള്ള കൊച്ചു സന്തോഷങ്ങൾ കാണാതെ വലിയ സന്തോഷങ്ങൾ തിരഞ്ഞു പോകുകയാണ് ഇന്ന് .
തുറന്ന് പറഞ്ഞാൽ രണ്ടു കാരണങ്ങൾ ആണ് നമ്മിലെ ഓരോരുത്തരുടെയും സങ്കടത്തിനു കാരണങ്ങൾ ആകുന്നത് .ഒന്ന് , ഭൂതകാലത്തിൽ നഷ്ട്ടപ്പെട്ട അവസരങ്ങൾ ,വ്യക്തികൾ , ധന മാന നഷ്ട്ടങ്ങൾ ,പാതിയിൽ ഉപേക്ഷിക്കേണ്ടി വന്ന ആഗ്രഹങ്ങൾ ,ചില നല്ല ഓർമ്മകൾ , തിരിച്ചു കിട്ടാത്ത നിമിഷങ്ങൾ ആണ് .
രണ്ടാമത്തേതു നമ്മളെ കാത്തിരിക്കുന്ന ഭവിഷ്യകാലം… നാളത്തെ കാര്യം എങ്ങനെ ?…നാളത്തെ ഇന്റർവ്യൂ എങ്ങനെ ആവും ,അടുത്തമാസം ബാങ്കിലേ അടവ് എങ്ങനെ അടക്കും ,മകളെ എങ്ങനെ കല്യാണം കഴിപ്പിക്കും ,മകന് ജോലി കിട്ടുമോ ? അങ്ങനെ ഒടുങ്ങാത്ത പ്രശ്നങ്ങൾ നമ്മൾ ഓരോരുത്തരെയും വേട്ടയാടും .
ഈ പറഞ്ഞ രണ്ടിനും ഇടക്ക് ഒരു വർത്തമാനകാലം എന്നൊന്ന് ഉണ്ട് .ആരും മനസ്സിലാക്കാതെ പോകുന്ന ഒരു കാലം . ലാലു അലക്സ് പറയുന്നത് പോലെ ” കഴിഞ്ഞത് കഴിഞ്ഞു ..what is next” അതിനെ കുറിച്ചു ചിന്തിക്കൂ …നിങ്ങളെ കൊല്ലുന്ന ഓർമകളെ septic ടാങ്കിൽ ഇട്ട് ഫ്ലഷ് ചെയ്യൂ …പറക്കാനുള്ള ആഗ്രഹം നിന്നിൽ ഉണ്ടായാൽ മതി പാതിയിൽ ഉപേക്ഷിച്ച നിന്റെ ആഗ്രഹങ്ങൾ നിറവേറാൻ.നിന്നിൽ നിന്ന് ഏതെങ്കിലും അവസരങ്ങൾ നീങ്ങിപോയിട്ടുണ്ടെങ്കിൽ അതിലും നല്ലത് ,നിനക്ക് അനുയോജ്യമായത് നിന്നെ തേടി വരും .ബൈബിളിൽ പറയുന്നത് പോലെ നാളെയെ കുറിച്ച് ആകുലപ്പെട്ടിട്ടു നിന്റെ ആയുസ്സിന്റെ നീളം കൂട്ടാനോ കുറക്കാനോ നിനക്ക് കഴിയില്ല …
സന്തോഷത്തോടെ മുന്നോട്ട് ജീവിക്കുക …നിനക്ക് വേണ്ടിയുള്ളതു നിന്നെ തേടിയെത്തും …അല്ലാത്തത് വിട്ടു പോകുകയും ചെയ്യും …
HAPPINESS IS ENJOYING THE LITTLE THINGS IN LIFE❤️❤️
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ