ജീന ഷൈജു
കേൾക്കും മുന്നേ ഉത്തരം പറയുന്നവർ ,കേട്ടപാതി ,,കേൾക്കാത്ത പാതി പൊരുൾ തിരിക്കുന്നവർ , ഗണിച്ചു കൂട്ടുന്നവർ എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടോ ? പലപ്പോഴെങ്കിലും നമ്മളിൽ ചിലരെങ്കിലും ഈ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടില്ലേ ? എന്തിന്…. മുന്നിലുള്ള ആൾ നല്ല ഉദ്ദേശത്തോടെ എന്തെങ്കിലും ചെയ്താലും അതിനെ വ്യാഖ്യാനിച്ചു തെറ്റാക്കുന്ന , ആടിനെ പട്ടിയാക്കുന്ന ഒരു പ്രവണത നമ്മളിൽ പലർക്കും ഉണ്ട് .തുറന്ന് പറഞ്ഞാൽ “എനിക്കുണ്ട്” ആ സ്വഭാവം .
അത് നിങ്ങൾക്ക് നല്ലതുപോലെ മനസ്സിലാക്കി തരാം ..
കഴിഞ്ഞ ഒരു ദിവസം എന്റെ ഒരു സുഹൃത്ത് വലത് കൈത്തണ്ടക്ക് വേദന ആയിട്ട് എല്ലിന്റെ ഡോക്ടറിനെ കാണിക്കാൻ ആശുപത്രിയിൽ പോയി . ആൾ പുറത്തു ഏതോ ക്ലിനിക്കിൽ നിന്ന് x-ray എടുത്തിട്ടാണ് പോയത് .അവിടെ ചെന്നപ്പോൾ ഡോക്ടർ, അയാളുടെ കയ്യിലുള്ള X – Ray കണ്ടിട്ട് ,അയാളോട് ഇടതു കയ്യുടെ X- Ray എടുക്കാൻ പറഞ്ഞു .ഭാഷയുടെ കടും ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരുന്നത് കൊണ്ട് മറുത്തൊന്നും പറയാൻ പറ്റാതെ അയാൾ ഇടതു കയ്യുടെ X -Ray എടുത്തു ഡോക്ടറിനെ കാണിച്ചു .
X -RAY കണ്ട ഡോക്ടർ ,muscle pain ആണ് ,ഈ മരുന്ന് കഴിച്ചോളൂ എന്ന് പറഞ്ഞു കുറിപ്പെഴുതി ആളെ വിട്ടു .തിരിച്ചെത്തിയ ഇയാൾ ആകെ ധർമ സങ്കടത്തിലായി . എന്റെ ഒരു കുഴപ്പമില്ലാത്ത ഇടതു കയ്യുടെ X -Ray കണ്ടിട്ടാണല്ലോ ഈ ഡോക്ടർ മരുന്നെഴുതിയത് .ഇത് ഞാൻ കഴിക്കണോ വേണ്ടയോ …? നിങ്ങൾ പറയൂ ..കഴിക്കണോ വേണ്ടയോ …?
കാര്യം ഇത്രേയുള്ളൂ ,വലത് കയ്യുടെ X-Ray കണ്ട ഡോക്ടർ ,അദ്ദേഹത്തിന് ഇടതു കയ്യുടെ എല്ലിന്റെ അവസ്ഥ കൂടി താരതമ്യം ചെയ്യാനാണ് ആ കയ്യുടെ X-Ray ആവശ്യപ്പെട്ടത് .അത് കണ്ട് ബോധിച്ചിട്ടാണ് അദ്ദേഹം മരുന്ന് കുറിച്ചതും ….
പറഞ്ഞു വന്നപ്പോൾ ” ഇയാളൊക്കെ ഡോക്ടർ ആണോ ? ഇയാൾക്ക് ഒന്നും അറിയില്ല “- എന്നായി കഥ ….
ഇതാണ് പാളിപോകുന്ന നിഗമനങ്ങൾ ….
നമ്മുടെ ധാരണകൾ വെച്ച് ആരെയും വിധിക്കാതിരിക്കാം ….കാരണം നമ്മളിൽ മാത്രമല്ല …അവരിലും ശരിയുണ്ടാവാം ….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ