January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സ്വാഗതം 2022

ജീന ഷൈജു

നല്ലതും തീയതുമായ കുറെ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് 2021 കെട്ട് കെട്ടുന്നു ….ചിലരുടെ ഭാണ്ഡക്കെട്ടിൽ ലാഭത്തിനു തൂക്കം കൂടുതലും മറ്റ്ചിലരുടേതിൽ നഷ്ട്ടത്തിനുമാണ് മുൻ‌തൂക്കം ….

കണ്ടുമുട്ടാൻ വൈകി പോയെന്നു തോന്നിപ്പിച്ചവർ …നല്ലതും തീയതുമായ അനുഭവങ്ങൾ സമ്മാനിച്ചവർ …കളഞ്ഞു പോയ നിധികൾ …കിട്ടിയ ലോട്ടറികൾ …അങ്ങനെ ,പറഞ്ഞാലും എണ്ണിയാലും തീരാത്ത നിമിഷങ്ങൾ ….

പുതുവര്ഷമാണ് ….നാളെ …അത്‌ കൊണ്ട് ഇന്ന് വൈകിട്ടുമുതൽ നന്നാവാനുള്ളവരുടെ ബഹളമായിരിക്കും ചുറ്റുപാടും …ഒരു വിധത്തിൽ പറഞ്ഞാൽ ഈ എടുത്താൽ പൊങ്ങാത്ത തീരുമാനങ്ങൾ എന്തിനാന്നെ …എന്നിലേയും നിങ്ങളിലെയും അപക്വതകൾ ആണ് നമ്മളെ മനുഷ്യരാക്കി നില നിർത്തുന്നത് …അല്ലേൽ പണ്ടേ ദൈവങ്ങളായി രൂപക്കൂട്ടിൽ കയറിയേനെ ….

അതെ …ഞാൻ ഉണ്ടാക്കുന്ന കറിക്കു ചിലപ്പോൾ ഉപ്പോ എരിവോ കൂടാം …എന്റെ അലമാരകൾ ചിലപ്പോൾ അടുക്കിയത് ആവില്ല …എന്റെ വാതിലിനു പുറത്ത് ചെരുപ്പുകൾ അലക്ഷ്യമായി കിടക്കുന്നുണ്ടാവാം …എന്റെ വാക്കുകൾ നിങ്ങളെ ചിലപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടാവാം …ഞാൻ നിങ്ങള്ക്ക് തന്ന സ്നേഹം കുറഞ്ഞു പോയിട്ടുണ്ടാവാം …ഞാൻ മിക്കപ്പോഴും കൃത്യനിഷ്ട്ട ഇല്ലാത്തവളോ ,ഇല്ലാത്തവനോ ആയിട്ടുണ്ടാവാം …പക്ഷെ ഇതുകൊണ്ടൊക്കെ അല്ലെ ഞാൻ ,ഞാൻ ആയത് ..അല്ലേൽ ഞാൻ പേര് പറയാൻ ബുദ്ധിമുട്ടുള്ള ഏതെങ്കിലും പുണ്യാളത്തി ആയേനെ …അത് കൊണ്ട് പുതിയതൊന്നും വേണ്ട …നിങ്ങളിൽ ഉള്ള നന്മകൾ മരിച്ചു പോകാതെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കൂ ..അത്രയും മതി …

ഇഷ്ട്ടമുള്ള ഭക്ഷണങ്ങൾ കഴിച്ചോളൂ …മരിച്ചു പോകുമോ എന്ന് പേടിക്കണ്ട
> ഒരുപാട് യാത്ര ചെയ്തോളൂ …അതിനു നേരവും കാലവും വേണ്ട ..
> മിതമായി മദ്യപിച്ചോളൂ …പുറത്തെ അണുക്കളെ മാത്രമല്ല …അകവും വൃത്തിയാക്കേണ്ടതുണ്ട് 😂
> ഇഷ്ട്ടമുള്ള പാട്ടുകൾ ഉച്ചത്തിൽ കേട്ടോളു …മനസ്സിനെ തണുപ്പിക്കേണ്ടതുണ്ട് …
>സഭ്യമായ വസ്ത്രം ധരിച്ചോളൂ …..ആളുകൾ എന്തും കരുതിക്കോട്ടെ ..
>കൂട്ടത്തിൽ കൂടുന്നവരെ അല്ല …ഒറ്റയ്ക്ക് ആകുമ്പോൾ വിട്ട് പോകാത്തവരെ കൂടെ കൂട്ടിക്കൊള്ളുക …മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ ..കണക്കാക്കണ്ട …

എന്ത് തന്നെ ആയിരുന്നാലും പുതുവർഷം കാണാൻ എന്റെയും എന്നെ വായിക്കുന്ന നിങ്ങളുടെയും ആയുസ് ബാക്കി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു …

Wishing you a very Happy &prosperous New Year 💐💐

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!