ജീന ഷൈജു
കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി നീതി ലഭിക്കാതെ, ജീവനൊടുക്കിയ പെൺകുട്ടികളെ കണ്ടാണ് കേരളം മിഴി തുറന്നത്.
എവിടെയാണ് നമ്മുടെ പെൺകുട്ടികൾക്ക് പിഴച്ചു പോകുന്നത്..
സ്വന്തം വീട്ടുകാരോടുള്ള മമ്ത കൊണ്ട് കയറി ചെല്ലുന്ന വീട്ടിലേ എന്ത് ക്രൂരതയും സഹിക്കുന്ന തലമുറയിൽ നിന്നും, ജീവിതകാലം മുഴുവൻ ഒരാളുടെ കൂടെ എങ്ങനെ ചിലവഴിക്കും എന്ന ചിന്തയിലേക്ക് ചില പെൺകുട്ടികൾ എങ്കിലും വന്നു നിൽക്കുമ്പോൾ, ഒന്നും തുറന്നു പറയാതെ ഒറ്റയ്ക്ക് സഹിക്കുന്ന പെണ്മക്കൾകൂടി ഉണ്ടെന്നു എടുത്തു പറയേണ്ടിയിരിക്കുന്നു.
“പെണ്ണായതു കൊണ്ട് അത് പാടില്ല.. എന്നല്ല,.. അസഹനീയമായതൊന്നും നിനക്ക് വേണ്ട.. “
തീരെ സഹിക്കാൻ പറ്റാത്ത സാഹചര്യത്തിൽ തിരിച്ചു വരണം.. ഞങ്ങൾ ഉണ്ട് നിന്റെ കൂടെ എന്നൊന്ന് പറഞ്ഞു നോക്കു.. നിങ്ങൾക്ക് അവളെ നഷ്ടപ്പെടില്ല.
സമൂഹം കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കു പറിച്ചു നടപ്പെട്ടതും കുറെയൊക്കെ ഇതുപോലെയുള്ള ആത്മഹത്യകൾക്ക്ഒരു വിധത്തിൽ വഴി തുറന്നു എന്നു വേണം പറയാൻ. സ്വന്തം വീട്ടിൽ പെങ്ങളൂട്ടികൾ ഉണ്ടെങ്കിൽ ഒരിക്കലും ഒരു ആങ്ങള ഒരു പെണ്ണിന്റെ ശരീരം അറിയാൻ പോകില്ല.. കാരണം, അവളുടെ ശാരീരിക മാനസിക വളർച്ചയെ അവൻ കണ്മുന്നിൽ കാണുന്നുണ്ട്, അറിയുന്നുണ്ട്…
ഇനി പെണ്മക്കളെ അല്ല.. കയറി വരുന്ന പെണ്ണിനെ ബഹുമാനിക്കാൻ ആൺമക്കളെ, ആണ് പഠിപ്പിക്കേണ്ടിയത്. അവളുടെ ശാരീരിക മാനസിക വൈകല്യങ്ങളെ തിരിച്ചറിഞ്ഞു സ്നേഹിക്കാൻ ആണ് ബോധവാന്മാരാക്കേണ്ടിയത്. അവൾ ആർക്കും അടിമയല്ലന്നും.. നിന്നെപ്പോലെ ഒരു വ്യക്തി ആണ് അവളെന്നും അവനു പറഞ്ഞു കൊടുക്കണം…
സ്ത്രീയെ” ധനമായി “ഒന്നും കാണണ്ട…
മറിച്ചു…
കുരുതി കൊടുക്കാതിരുന്നുകൂടെ???”
പെണ്ണെ “നീതിക്കായി പോരാടുക..”
കിട്ടിയില്ലേൽ..
നീ “തീ” യാവുക…..
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ