ഇൻ്റർനാഷണൽ ഡെസ്ക്
തായ്പെയ് : അഭ്യൂഹങ്ങൾക്കു വിരാമമിട്ട് യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി തയ്‌വാനിൽ വിമാനമിറങ്ങി. ഏഷ്യ സന്ദർശനത്തിന്റെ അവസാനഘട്ടമായി, ഇന്നലെ വൈകിട്ട് പെലോസി തയ്‌വാനിലെത്തിയത് ചൈനയുടെ രോഷം ക്ഷണിച്ചുവരുത്തി.
പെലോസിയുടെ സന്ദർശനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന ആവർത്തിച്ചു. ചൈനയുടെ ആഭ്യന്തരവിഷയത്തിൽ യുഎസ് ഇടപെടരുതെന്നും ആവശ്യപ്പെട്ടു. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് പെലോസിയുടെ സന്ദർശനം. തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്‍വെൻ ഉൾപ്പെടെ നേതാക്കളുമായും ജനപ്രതിനിധികളുമായും കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നു മടങ്ങും.
ജനാധിപത്യത്തിനു പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് യുഎസ് ജനപ്രതിനിധി സഭാംഗങ്ങളുടെ സംഘം തയ്‌വാനിലെത്തിയതെന്ന് പെലോസി അറിയിച്ചു. ഇന്ത്യ–പസിഫിക് മേഖലയിലെ സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും യുഎസിന്റെ പിന്തുണയുണ്ടെന്നും അവർ പറഞ്ഞു.
എന്നാൽ പെലോസിയുടെ വരവിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ചൈന സന്ദർശനത്തെ അപലപിച്ചു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക