ഇൻറർനാഷണൽ ഡെസ്ക്
ബെല്‍ജിയം: യുക്രെയിനിലെ സൈനിക നടപടി റഷ്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാറ്റോ. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തുവെന്നും അനിവാര്യമായി വന്നാല്‍ പ്രതികരിക്കുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് മുന്നറിയിപ്പ് നല്കി.
120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു..റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രെയിനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവന്‍ സമാധാനം പറയണം. അടിയന്തര ഘട്ടത്തില്‍ നാറ്റോ ഇടപെടും. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും. വരും നാളുകളില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
.അതേ സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി യുക്രെയിന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി ചര്‍ച്ച നടത്തി. ഇരു നേതാക്കളും 40 മിനിട്ടോളം ഫോണില്‍ സംസാരിച്ചു. അമേരിക്കയോട് യുക്രെയിന് പ്രസിഡന്റ് വീണ്ടും സൈനിക സഹായം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടുതല്‍ ഉപരോധം ആവശ്യമാണെന്നും വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു.നേരത്തെ റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ട് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി രംഗത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം കുറയുമെന്നും ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും സെലന്‍സ്കി നിലപാട് വ്യക്തമാക്കിയിരുന്നു. യുക്രൈന് നേരിടുന്ന ഈ യുദ്ധത്തില്‍ വന്‍ ശക്തികള്‍ കാഴ്ച്ചക്കാരായെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയെ ഭയമാണെന്ന് ബോധ്യമായെന്നും യുക്രൈന് പ്രസിഡന്റ് വിമര്‍ശിച്ചു.
അതിനിടെ യുക്രെയിനില്‍ പട്ടാള അട്ടിമറി നടത്താന്‍ റഷ്യന്‍ പ്രസിഡന്‍്റ് വ്ളാദിമിര്‍ പുടിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷന്‍ സന്ദേശത്തിലാണ് പുടിന് പട്ടാള അട്ടിമറിക്ക് ആഹ്വാനം ചെയ്തത്.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക