ഇൻറർനാഷണൽ ഡെസ്ക്
ജൊഹാനസ്ബര്‍ഗ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ അതിതീവ്രവ്യാപനത്തില്‍ നിന്ന് കരകയറിയതായി അധികൃതർ . തുടര്‍ന്ന് രാത്രി കര്ഫ്യൂപോലുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു.
ഒമിക്രോണ്‍ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. മറ്റ് കോവിഡ് വ കഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷിയുണ്ടെങ്കിലും തീവ്രത കുറവാണെന്നും അതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും അധികൃതര്‍ അറി യിച്ചു.
രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നതായും ദക്ഷിണാഫ്രിക്ക വിലയിരുത്തി. ഡിസംബര്‍ 25ന് അവസാനിച്ച ആഴ്ചയില്‍ 89,781 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക