ഇൻ്റർനാഷണൽ ഡെസ്ക്
ജനീവ: ആഗോള വിലക്കയറ്റം തടയാന്‍ സുപ്രധാന തീരുമാനവുമായി ലോകരാജ്യങ്ങള്‍. എണ്ണ ഉത്പാദനം 50 ശതമാനം കൂട്ടാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചു. ജൂലൈ മുതല്‍ പ്രതിദിന ക്രൂഡ് ഓയില്‍ ഉത്പാദനം 6,48,000 ബാരല്‍ ആയി ഉയര്‍ത്തും. ഇതോടെ നിലവിലുള്ളതിനേക്കാള്‍ രണ്ടു ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധികമായി വിപണിയിലെത്തും. 13 ഒപെക് രാജ്യങ്ങള്‍ക്കൊപ്പം എണ്ണ ഉത്പാദിപ്പിക്കുന്ന മറ്റ് 10 രാജ്യങ്ങളും ചേര്‍ന്നാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.
എണ്ണവില ഉയര്ന്നുനില്ക്കുന്നത് ആഗോള പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന നടപടി. ആഗോള സമ്ബദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് രാജ്യങ്ങള്‍ വിലയിരുത്തി. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ ഒപെക് രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സമ്മര്‍ദം ഉണ്ടായിരുന്നു. എണ്ണ ഉത്പാദനം കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന് ഈ മാസം അവസാനം സൗദിയിലെത്താന്‍ ഇരിക്കെയാണ് നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം അമേരിക്ക സ്വാഗതം ചെയ്തു.
ഉത്പാദനം കൂട്ടുമെന്ന സൂചന വന്നതോടെ തന്നെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുറഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് വില ഇന്ന് ബാരലിന് 113 ഡോളറിലേക്ക് താഴ്ന്നു. മൂന്ന് ദിവസം മുമ്ബ് ഇത് 124 ഡോളര്‍ ആയിരുന്നു. എന്നാല്‍ ഒപെക് പ്ലസ് പ്രഖ്യാപനം ഔദ്യോഗികമായി വന്ന ശേഷം ക്രൂഡ് വില അല്പം ഉയര്‍ന്ന് 116 ഡോളറായി. ഒപെക് പ്ലസ് തീരുമാനം പൂര്‍ണ തോതില്‍ നടപ്പാകുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉള്ളതിനാലാണ് വിപണിയിലെ ഈ ചാഞ്ചാട്ടം.
അസര്ബൈജാന്, ബഹ്റൈന്‍, ബ്രൂണെ, കസാഖ്സ്ഥാന്, മലേഷ്യ, മെക്സിക്കോ, ഒമാന്‍, റഷ്യ, തെക്കന്‍ സുഡാന്, സുഡാന് എന്നിവരാണ് ഒപെക് പ്ലസിലെ അംഗങ്ങള്‍.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക