November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കൊവിഡില്‍ ഇനിയെന്ത് സംഭവിക്കുമെന്നറിയില്ലെന്ന് ലോകാരോഗ്യസംഘടന

ഇൻ്റർനാഷണൽ ഡെസ്ക്

ന്യൂയോ‍ര്‍ക്ക്: കോവിഡില്‍ ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി റ്റെഡ്‌റോസ് അധാനോം. പല രാജ്യങ്ങളിലും വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലം എന്താകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ലോക രാജ്യങ്ങള്‍ നിരന്തരമായ നിരീക്ഷണവും പരിശോധനകളും തുടരണമെന്നും ഇപ്പോഴുള്ള ഒമിക്രോണ്‍ വകഭേദത്തെക്കാള്‍ ഗുരുതരമായ അവസ്ഥ ഉണ്ടാകുമോയെന്നു വൈകാതെ പറയാനാകുമെന്നും റ്റെഡ്‌റോസ് അധാനോം പറഞ്ഞു. പല രാജ്യങ്ങളിലും കോവിഡ് കണക്കുകള്‍ കുറയുന്നത്
പരിശോധന കുറഞ്ഞതുകൊണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പ് തള്ളി ലോകാരോഗ്യ
സംഘടനാ പുറത്തുവിട്ട കോവിഡ് മരണ കണക്കുകളെ WHO മേധാവി ന്യായീകരിച്ചു.

ലോകാരോഗ്യസംഘടനയുടെ കൊവിഡ് മരണകണക്കിനെതിരായ വിമര്‍ശനം ഇന്ത്യ വിദേശ വേദികളില്‍ ഉയര്‍ത്തും. പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് നീക്കം. സര്‍ക്കാ‍‍ര്‍ കള്ളം പറയുകയാണെന്നും മരിച്ച 47 ലക്ഷംപേരുടെയും കുടുബത്തിന് സഹായധനം നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു

ലോകോരോഗ്യ സംഘടനയുടെ കൊവിഡ് മരണക്കണക്കുകള്‍ ശാസ്ത്രീയമല്ലെന്ന വിമര്‍ശനം ഇന്ത്യ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെ കത്ത് വഴിയും ഓണ്‍ലൈനായുമായാണ് ഇന്ത്യ ലോകാരോഗ്യസംഘടനയെ പ്രതിഷധം അറിയിച്ചത്. എന്നാല്‍ എതിര്‍പ്പ് നിലനില്‍ക്കെ തന്നെ ലോകാരോഗ്യ സംഘടന കണക്കുകള്‍ ഏകപക്ഷീയമായി പുറത്ത് വിട്ട സാഹചര്യത്തിലാണ് വിദേശ വേദികളില്‍ പ്രതിഷേധം ഉയര്‍ത്താനുള്ള ഇന്ത്യുയുടെ നീക്കം.

സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തിലൂടെ കൊവിഡ് മരണം ഉള്‍പ്പെടെയുള്ള എല്ലാ മരണവും കൃത്യമായി കണ്ടെത്താന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ അവകാശവാദം. പരമാവധി പത്തോ ഇരുപതോ ശതമാനം പൊരുത്തക്കേടിനെ സാധ്യതയുള്ളുവെന്നും അധികൃതര്‍ പറയുന്നു. ഇന്ത്യയില്‍ കൊവിഡ് മരണം അഞ്ച് ലക്ഷമെന്ന് കേന്ദ്രം പറയുമ്ബോള്‍ 47 ലക്ഷമാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ മരിച്ചതെന്നാണ് ലോകോരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മോദിയുടെ കീഴില്‍ ഇന്ത്യ നടത്തിയ കൊവിഡ് പോരാട്ടം മാതൃകപരമാണെന്നാണ് ലോകം കരുതെന്ന് ബിജെപി പറഞ്ഞു. പല വികസിത രാജ്യങ്ങളെക്കാള്‍ നന്നായി ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ കഴിഞ്ഞുവെന്നും ബിജെപി വക്താവ് സംപീത് പാത്ര പറഞ്ഞു

ലോകാര്യോഗസംഘടനയുടെ കൊവിഡ് മരണക്കണക്ക് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്. ശാസ്ത്രമല്ല മോദിയാണ് കള്ളം പറയുന്നതെന്ന് രാഹുല്‍ ​ഗാന്ധി ട്വീറ്റ് ചെയ്തു. ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍ അനുസരിച്ചുള്ള 47 ലക്ഷം പേരുടെയും കൂടുംബത്തിന് സ‍ര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം സഹായധനം നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

error: Content is protected !!