ഇൻ്റർനാഷണൽ ഡെസ്ക്
യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍ നിരവധി ഇന്ത്യക്കാന് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണം എന്നുമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. രക്ഷാ പ്രവര്‍ത്തങ്ങള്‍ക്കായി വെടി നിര്‍ത്തല്‍ അനിവാര്യമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
റഷ്യന്‍ ആക്രമണവും യുക്രൈന് പ്രതിരോധവും പത്താം ദിനവും തുടരുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണ് എന്നാണ് ഇന്ത്യന്‍ നിലപാട്. വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന ബങ്കറുകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല. പ്രദേശങ്ങളില്‍ കടുത്ത ഷെല്ലാക്രമണം തുടരുന്നത് രക്ഷാ ദൗത്യങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. വിഷയത്തില്‍ യുക്രൈനും, റഷ്യയ്ക്കും അനുഭാവ പൂര്‍ണമായ നിലപാട് വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യത്തിനോട് ഇതുവരെ ഇരു രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം പിസോചിനില്‍ 1000, ഖാര്‍കീവില്‍ 300, സുമിയില്‍ 700, എന്നിങ്ങനെ ഇന്ത്യന്‍ പൗരന്മാര് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്രെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞ ദിവസം റഷ്യ ഇടപെടല്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി ബസ്സുകള്‍ ഉള്‍പ്പെടെ റഷ്യ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ കടുത്ത പോരാട്ടം തുടരുന്നതിനാല്‍ ഈ ബസുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത് എത്താന്‍ സാധിച്ചിരുന്നില്ല.
ഇതിനിടെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന് മനുഷ്യ കവചമാക്കുകയാണ് എന്ന ആരോപണം ആവര്‍ത്തിക്കുകയാണ് റഷ്യ.
അതേസമയം, യുക്രെയിനിലെ ആണവ സൗകര്യങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം അരങ്ങേറിയ ആക്രമണങ്ങള്‍ക്കെതിരെ യുഎന്നില്‍ ഇന്ത്യ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. തീവ്രമായ പോരാട്ടത്തിനിടെ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന് യുക്രൈന് വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ്, യുക്രൈന് നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവനിലയത്തില്‍ ആക്രമണമുണ്ടായതെന്ന് യുക്രെയ്നിയന്‍ സൈന്യം സ്ഥിരികരിച്ചത്.
ആണവനിലയത്തിന് നേരെ നടന്ന ആക്രമണം അപകടവും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്കി. ആണവ കേന്ദ്രങ്ങളുടെ സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിന് ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്നും എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി യുഎന്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി. ആണവ നിലയത്തിന് ഏതിരായ ആക്രമണത്തെ അപലപിക്കുമ്ബോള്‍ രക്ഷാ സമതിയില്‍ റഷ്യക്കെതിരായ നിലപാട് കൂടി സ്വീകരിക്കുകയാണ് ഇന്ത്യ.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക