ഇൻ്റർനാഷണൽ ഡെസ്ക്
കുവൈറ്റ് സിറ്റി : ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക. പരീക്ഷണ അടിസ്ഥാനത്തിൽ ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിസ രഹിത പ്രവേശനം ശ്രീലങ്ക അനുവദിക്കുമെന്ന് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി ചൊവ്വാഴ്ച പറഞ്ഞു.
തീരുമാനത്തിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകിയതായി മന്ത്രി അലി സാബ്രി പറഞ്ഞു.അടിയന്തര പ്രാബല്യത്തോടെ ആരംഭിച്ച പൈലറ്റ് പദ്ധതി 2024 മാർച്ച് 31 വരെ തുടരുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്ക് മാർച്ച് 31 വരെ പൈലറ്റ് പ്രോജക്ടായി ഉടൻ പ്രാബല്യത്തിൽ വരുന്ന സൗജന്യ വിസ അനുവദിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകിയതായി മന്ത്രി സാബ്രി പറഞ്ഞു.
വിനോദസഞ്ചാരികളെന്ന നിലയിൽ ശ്രീലങ്ക സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകാനുള്ള നിർദ്ദേശം മുൻ കാബിനറ്റ് യോഗത്തിൽ അവതരിപ്പിച്ചതായി ടൂറിസം മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചതായി ദ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ടൈറ്റന് അന്തര്‍വാഹിനി തകര്‍ന്നു, യാത്രക്കാര്‍ മരിച്ചതായി ഓഷ്യന്‍ ഗേറ്റ്: പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ടൈറ്റാനികിന് സമീപം