ഇൻ്റർനാഷണൽ ഡെസ്ക്
കൊളംബോ : ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അർധരാത്രി മുതലാണ് അടിയന്തരാവസ്ഥ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ലങ്കൻ പ്രസിഡന്റ് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമര്‍ത്താൻ സൈന്യത്തിനു പൂർണ അധികാരം ലഭിക്കും.
അഞ്ചാഴ്ചയ്ക്കിടെ രണ്ടാം തവണയാണു ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നത്. ‘പൊതുക്രമം ഉറപ്പാക്കുന്നതിനു വേണ്ടിയാണ്’ അടിയന്തരാവസ്ഥയെന്നാണു പ്രസിഡന്റിന്റെ വക്താവിന്റെ പ്രതികരണം. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
ലങ്കൻ പാർലമെന്റിനു സമീപം പ്രതിഷേധിച്ചവർക്കു നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്കെല്ലാം രാജ്യത്തു ക്ഷാമമാണ്. മാസങ്ങളായി തുടരുന്ന പ്രതിസന്ധിയിൽ ക്ഷമകെട്ട ജനം തെരുവിലിറങ്ങി. പാർലമെന്റിലേക്കുള്ള പാതയിൽ ആയിരക്കണക്കിനു വിദ്യാർഥികളാണു പ്രതിഷേധവുമായി തുടരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷവും പാർലമെന്റിനു സമീപത്തെ പ്രതിഷേധക്കാരെ വിരട്ടാൻ പൊലീസ് ശ്രമിച്ചിരുന്നു. പക്ഷേ, ജനങ്ങൾ പിന്മാറിയില്ല.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക