ഇൻ്റർനാഷണൽ ഡെസ്ക്
ബെയ്‌ജിങ് : ചൈനയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ സേവനങ്ങളിൽ നിയന്ത്രണവുമായി ഷാങ്ഹായ് ഇന്ത്യൻ കോൺസുലേറ്റ്. ആളുകൾക്ക് നേരിട്ട് നൽകുന്ന സേവനങ്ങൾക്കാണ് നിയന്ത്രണം. കിഴക്കൻ ചൈനയിൽ നിന്നുള്ള ഇന്ത്യക്കാർക്ക് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ഉപയോഗപ്പെടുത്താമെന്നും കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
‘ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നഗരമാണ് ഷാങ്‌ഹായ്. നഗരത്തിൽ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഷാങ്ഹായ് മുൻസിപ്പൽ പീപ്പിൾസ് ഗവണ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം മാതൃകയിലുള്ള പ്രവർത്തനമാണ് കോൺസുലേറ്റ് നടത്തിവരുന്നത്’- കോൺസുലേറ്റ് വെബ്സൈറ്റിൽ പറയുന്നു.
ഒമിക്രോൺ വകഭേദം പടരുന്ന ഷാങ്ഹായിൽ കഴിഞ്ഞ ദിവസം 1189 പോസിറ്റിവ് കേസുകളും 25,141 കോവിഡ് ലക്ഷണമില്ലാത്ത കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം വീണ്ടും 26,000 കടന്നു. ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തനം നിയന്ത്രിച്ചിട്ടും നഗരത്തിലെ ആയിരത്തിൽ പരം ഇന്ത്യക്കാർക്ക് കൗൺസലിങ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കോൺസൽ ജനറൽ ഡി.നന്ദകുമാർ പറഞ്ഞു. 22 കോൺസുലേറ്റ് ജീവനക്കാർ വീടുകളിൽനിന്ന് ജോലി ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക