ഇൻ്റർനാഷണൽ ഡെസ്ക്
ബെയെജിങ്ങ്: ലോകവ്യാപകമായി കോവിഡ് കേസുകള്‍ കുറയുമ്ബോള്‍ വൈറസിന്റെ പ്രഭവസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന ചൈനയില്‍ വീണ്ടും രോഗം പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 16,412 പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
27ലധികം ചൈനീസ് പ്രവിശ്യകളിലും പ്രദേശങ്ങളിലും പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടുതലും വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണ്‍ വകഭേദമാണ്. ഇത് കര്‍ശനമായ നിയന്ത്രണങ്ങളും ലോക്ഡൗണുകളും ഏര്‍പ്പെടുത്താന്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. നിലവിലെ പൊട്ടിത്തെറിയുടെ പ്രഭവകേന്ദ്രമായ ഷാങ്ഹായിലെ ജനങ്ങളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതിന്റെ ഫലങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഇവിടെ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. മാര്‍ച്ച് 28നാണ് നഗരത്തില്‍ രണ്ടു ഘട്ടമായിട്ടുള്ള ലോക്ഡൗണ്‍ ആരംഭിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച നഗരത്തില്‍ 8,581 ലക്ഷണങ്ങളില്ലാത്ത കോവിഡ് കേസുകളും രോഗലക്ഷണങ്ങളോടു കൂടിയ 425 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഇതിനകം നഗരത്തില്‍ വിന്യസിച്ചിട്ടുള്ള 38,000 ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ കരസേന, നാവികസേന, സംയുക്ത ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് ഫോഴ്സ് എന്നിവിടങ്ങളില്‍ നിന്ന് 2,000 ത്തിലധികം മെഡിക്കല്‍ ഉദ്യോഗസ്ഥരെ ഷാങ്ഹായിലേക്ക് അയച്ചിട്ടുണ്ട്. 2019ന്റെ അവസാനത്തില്‍ ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം നടപ്പിലാക്കിയ ഏറ്റവും വലിയ പ്രതിരോധ പരിപാടിയാണിത്.
ചൈനയുടെ വാണിജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ദൈനംദിന ജീവിതത്തെയും വ്യവസായങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെയും വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഷാങ്ഹായിലെ മിക്ക അണുബാധകളും ലക്ഷണങ്ങളില്ലാത്തതാണ്.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക