ഇന്റർനാഷണൽ ഡെസ്ക്
വാഷിംഗ്ടണ്‍ : ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള കൊവിഡ് കേസുകള്‍ 40 കോടി ( 402,767,162 ) പിന്നിട്ടു. 30 കോടി കേസുകള്‍ തികഞ്ഞ് വെറും ഒരു മാസം പിന്നിട്ടപ്പോഴാണ് 40 കോടിയിലേക്കെത്തിയതെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി വ്യക്തമാക്കി.
ഒമിക്രോണ്‍ വകഭേദമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം. 2019 അവസാനം മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ഒരു വര്‍ഷം കൊണ്ട് 2021 ജനുവരിയിലാണ് 100 ദശലക്ഷം കൊവിഡ് രോഗികള്‍ ലോകത്തുണ്ടായത്. എന്നാല്‍, ഇപ്പോള്‍ വെറും ആറ് മാസകാലയളവില്‍ കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയാണ്. 5,785,000ലേറെ മരണങ്ങളാണ് ലോകത്താകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം, ലോകത്ത് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇതുവരെ കവര്‍ന്നത് 500,000 പേരുടെ ജീവനാണ്. ലോകമെമ്ബാടുമുള്ള 13 കോടി പേരെയാണ് ഒമിക്രോണ്‍ പിടികൂടിയതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
രോഗം പടര്‍ന്നത് ഹാംസ്റ്ററുകളില്‍ നിന്ന് ?
അടുത്തിടെ ഹോങ്കോങ്ങില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിന് പിന്നില്‍ ഹാംസ്റ്ററുകളിലെ വൈറസ് സാന്നിദ്ധ്യം തന്നെയെന്ന് സ്ഥിരീകരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്. ഹോങ്കോങ്ങിലേക്ക് ഇറക്കുമതി ചെയ്ത ഹാംസ്റ്ററുകളില്‍ കൊവിഡിന്റെ ഡെല്‍റ്റാ വകഭേദം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു ഹാംസ്റ്റര്‍ പെറ്റ് ഷോപ്പില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വ്യാപനത്തില്‍ 50 ലേറെ പേരാണ് രോഗികളായത്. ഹോങ്കോങ്ങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഹാംസ്റ്ററുകളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ ജനിതക പഠനങ്ങള്‍ നടത്തിയിരുന്നു. പെറ്റ് ഷോപ്പിലെ ജീവനക്കാരനിലാണ് ആദ്യം ഡെല്‍റ്റ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടര്‍ന്നാണ് ഉറവിടം ഹാംസ്റ്ററുകളാണോയെന്ന അന്വേഷണം ആരംഭിച്ചത്.
ആദ്യം രോഗബാധിതരായ 3 പേരുടെയും 12 ഹാംസ്റ്ററുകളുടെയും സാമ്ബിളുകളുടെ ജനിതക ശ്രേണീകരണത്തില്‍ നിന്ന് ഹോംങ്കോങ്ങില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഡെല്‍റ്റ വകഭേദമാണ് ഇവയില്‍ കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു. ഇത് പൊതുവായ ഏതെങ്കിലും ഉറവിടത്തില്‍ നിന്ന് പടര്‍ന്നതാകാമെന്നും കരുതുന്നു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക