ഇൻറർനാഷണൽ ഡെസ്ക്
സമാവോ: പുത്തൻ പ്രതീക്ഷകളുമായി ലോകത്ത് 2022 പിറന്നു. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഈ ദ്വീപുകൾക്ക് പിന്നാലെ പുതുവർഷം എത്തിയത് ന്യൂസിലൻഡിലാണ്. വലിയ ആഘോഷ പരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാൻഡ് പുതുവർഷത്തെ വരവേറ്റത്.
ന്യൂസിലാൻഡിൽ തന്നെ ഓക്ലൻഡിലാണ് ആദ്യം പുതുവർഷം പിറന്നത്. ഓക്ലൻഡിൽ കരിമരുന്നു പ്രകടനത്തോടെ പുതുവർഷത്തെ വരവേറ്റു. ഓസ്ട്രേലിയയിലാണ് അതിനുശേഷം പുതുവർഷമെത്തിയത്. പിന്നീടാണ് ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷം എത്തിയത്.
പസഫിക് മഹാസമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവർഷം അവസാനമെത്തുന്നതും. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസം ഇല്ല.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക