ഇന്റർനാഷണൽ ഡെസ്ക്
കീവ് : യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം നിലനിന്നിരുന്ന പ്രദേശം പിടിച്ചെടുത്തു. ചെർണോബിൽ ആണവ നിലയത്തിന്റെ ഭാഗങ്ങൾ റഷ്യൻ സൈന്യം നിയന്ത്രണത്തിലാക്കിയതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് സ്ഥിരീകരിച്ചു.
റഷ്യയുടെ രണ്ട് ഹെലികോപ്റ്ററുകളും ഏഴ് യുദ്ധവിമാനങ്ങളും വെടിവച്ചിട്ടതായി യുഎസിലെ യുക്രെയ്ൻ സ്ഥാനപതി രാജ്യാന്തര മാധ്യമത്തോട് അവകാശപ്പെട്ടു. അതേസമയം യുക്രെയ്നിലെ ഹോസ്റ്റോമെൽ വ്യോമതാവളം റഷ്യ പിടിച്ചെടുത്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിനെയാണ് റഷ്യ ഇപ്പോൾ ലക്ഷ്യമിടുന്നത്. കീവിൽ രണ്ടു സ്ഫോടനങ്ങൾ നടന്നു.
സമീപ നഗരമായ ബ്രോവറിയിലെ സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം നടത്തി. ആറുപേർ കൊല്ലപ്പെട്ടു. കീവിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണു കീവിനെതിരായ ആക്രമണമെന്ന് യുക്രെയ്ൻ ആഭ്യന്തര വകുപ്പിന്റെ ഉപദേശകനായ ആന്റൻ ഹെറാഷ്ചെങ്കോ പ്രതികരിച്ചു.
റഷ്യയുടെ ആക്രമണത്തിൽ ആദ്യ ദിവസം കൊല്ലപ്പെട്ടത് 137 പേരാണെന്ന് യുക്രെയ്ൻ സ്ഥിരീകരിച്ചു. യുക്രെയ്നിലേക്കു സൈന്യത്തെ അയയ്ക്കില്ലെന്നു യുഎസ് അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങൾക്കു സംരക്ഷണം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക