Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന്റെ ഫലമായി രാജ്യത്തിലേയ്ക്കുള്ള യാത്രയ്ക്കായി ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നല്കി ഓസ്ട്രേലിയ.
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പതിനെട്ട് മാസമായി തുടരുന്ന കര്‍ശന യാത്രാവിലക്കില്‍ ബുദ്ധിമുട്ടിയിരുന്ന അനേകായിരം ഓസ്ട്രേലിയക്കാര്‍ക്ക് ഇനി ആശ്വസിക്കാം. കൂടാതെ രാജ്യത്ത് എത്തുമ്ബോള്‍ ഇനി മുതല്‍ ക്വാറന്റൈന് പാലിക്കേണ്ട ആവശ്യവുമില്ല.
ഇന്ത്യയിലെ ഭാരത് ബയോടെക്ക് നിര്‍മിച്ച കൊവാക്സിന്, ചൈനയിലെ സിനോഫാം നിര്‍മിച്ച ബിബിഐബിപി-സി ഓര് വി എന്നീ വാക്സിനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കൊവാക്സിന് സ്വീകരിച്ച 12 വയസിന് മുകളില്‍ പ്രായമായവര്‍ക്കും ബിബിഐബിപി-സി ഓര് വി വാക്സിന് സ്വീകരിച്ച 18നും 60നും ഇടയില്‍ പ്രായമായവര്‍ക്കുമാണ് ഈ അംഗീകാരം. ഈ രണ്ട് വാക്സിനുകളും സ്വീകരിച്ചവരെ ഓസ്ട്രേലിയയില്‍ കടക്കുന്നതിനായി പൂര്‍ണമായും വാക്സിന് സ്വീകരിച്ചവരായി കണക്കാക്കും.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഓസ്ട്രയിലേയ്ക്ക് തിരിച്ചെത്തുന്നതിനും ഈ അംഗീകാരം വഴിയൊരുക്കും. ഈ വാക്സിനുകള്‍ കൊവിഡ് 19നുമേല്‍ സംരക്ഷണം നല്‍കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ മെഡിസിന് ആന്റ് തെറാപ്പിക് റെഗുലേറ്ററി ഏജന്‍സി അറിയിച്ചു. ഓസ്ട്രേലിയയില്‍ വികസിപ്പിച്ച വാക്സിനുകള്‍ക്കും, ഇന്ത്യയിലെ കൊവീഷീല്‍ഡിനും, ചൈനയിലെ സിനോവാക്കിനും യാത്രയ്ക്കായി അംഗീകാരം നല്‍കണമെന്ന് മെഡിസിന് ആന്റ് തെറാപ്പിക് റെഗുലേറ്ററി ശുപാര്‍ശ ചെയ്തിരുന്നു . എന്നാല്‍ വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് യാത്രാവിലക്ക് തുടരും.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക