ഇൻ്റർനാഷണൽ ഡെസ്ക്
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം തുടങ്ങിയിട്ട് 19 ദിവസങ്ങള്‍. കൊല്ലപ്പെടുന്നവരുടെയും അഭയാര്‍ഥികളുടെയും എണ്ണം ദിനംപ്രതി വര്‍ധിച്ചിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ ഇനിയും ആയിട്ടില്ല.
യു. എന്‍ കണക്കനുസരിച്ച് 2.6 ദശലക്ഷത്തിലധികം ആളുകള്‍ യുക്രെയ്നില്‍ നിന്ന് പലായനം ചെയ്തു. അയല്‍രാജ്യങ്ങളിലേക്കാണ് ഇവരൊക്കെയും ചേക്കേറിയിരിക്കുന്നത്. ആക്രമണം ആരംഭിച്ചതിന് ശേഷം 1,300 യുക്രേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി പറഞ്ഞു.
അതേസമയം മാര്‍ച്ച് രണ്ടിനകം 498 സൈനികരെ നഷ്ടപ്പെട്ടതായി റഷ്യ പറയുന്നു. എന്നാല്‍ സെലന്‍സ്കി അവകാശപ്പെടുന്നത് 12,000ന് അടുത്ത് റഷ്യന്‍ സൈനികര്‍ യുക്രെയ്ന് അധിനിവേശത്തിനിടയില്‍ കൊല്ലപ്പെട്ടു എന്നാണ്. യഥാര്‍ഥ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്, സെലന്‍സ്കി എന്നിവരുമായി ചര്‍ച്ച നടത്തി.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക