November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഒമിക്രോണ്‍ വ്യാപനം രൂക്ഷം: കോവിഡ് ചികിത്സകളില്‍ പുതിയ മരുന്നുകള്‍ ഉള്‍പ്പെടുത്തി ലോകാരോ​ഗ്യ സംഘടന

ഇന്റർനാഷനൽ ഡെസ്ക്

ജനീവ : ലോകത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ചികിത്സിക്കുന്നതിനുപയോഗിക്കുന്ന ബാരിസിറ്റിനിബിന്റെ ഉപയോഗം ഡബ്ലൂ.എച്ച്‌.ഒ ഗൈഡ്‌ലൈന്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്തു. തീവ്രമോ ഗുരുതരമോ ആയ കോവിഡ് രോഗികള്‍ക്ക് കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ക്കൊപ്പം മരുന്ന് ഉപയോ​ഗിക്കാമെന്നും, ഇത് രോ​ഗികളുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കുക്കയും വെന്റിലേറ്ററുകളുടെ ആവശ്യകത കുറക്കുകയും ചെയ്യുമെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു.
ഇതിനുപുറമെ, ഗുരുതരമല്ലാത്ത, എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡി ചികിത്സയായ സോട്രോവിമാബ് ചികിത്സയും ലോകാരോ​ഗ്യ സംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ അനുകരിക്കുന്ന ലാബ് നിര്‍മ്മിത സംയുക്തങ്ങളാണ് മോണോക്ലോണല്‍ ആന്റിബോഡികള്‍.​ 40,000ലധികം രോ​ഗികളെ ഉള്‍പ്പെടുത്തി നടത്തിയ ഏഴ് ഘട്ട പരീക്ഷണത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. നിലവില്‍, ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന കോവിഡ് ബാധിതര്‍ക്ക് ഇന്റര്‍ല്യൂക്കിന്‍ -6 റിസപ്റ്റര്‍ ബ്ലോക്കറുകളും കോര്‍ട്ടികോസ്റ്റീറോയിഡുകളും ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്.
യു.എസിലെ മരുന്ന് നിര്‍മ്മാതാക്കളായ എലി ലില്ലിയാണ് ബാരിസിറ്റിനിബ് ഉത്പാദിപ്പിക്കുന്നത്. മരുന്നിന്റെ ജനറിക് പതിപ്പുകള്‍ ഇന്ത്യയിലും ബംഗ്ലാദേശിലും ലഭ്യമാണ്.
15ദശലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ലോകത്ത് സ്ഥിരീകരിച്ചത്. പുതിയ വകഭേദമായ ഒമിക്രോണിന്‍്റെ വ്യാപനം ശക്താമായതോടെയാണ് കേസുകളില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുന്നത്. യു.എസിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്.

error: Content is protected !!