കൊല്ലം: കൊല്ലത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോക്ടർ അനൂപാണ് മരിച്ചത്. കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൊല്ലം ഏഴുകോൺ സ്വദേശിയായ ഏഴ് വയസ്സുകാരിയെ ഡോക്ടര്‍ അനൂപിന്റെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ഇടയില്‍ പെൺകുട്ടിക്ക് ഹൃദയാഘാതം ഉണ്ടായി. കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അനൂപ്. ഇന്നലെ ചിലര്‍ ആശുപത്രിയില്‍ എത്തി ഡോക്ടറുമായി ചര്‍ച്ചനടത്തി. ഇതിന് ശേഷം ഡോക്ടറെ ആശുപത്രിയില്‍ നിന്നും കാണാതായിരുന്നു.
പൊലീസ് ഇടപെട്ട് വര്‍ക്കലയില്‍ നിന്ന് കണ്ടെത്തി. ഇന്ന് പതിനൊന്ന് മണിക്ക് കിടപ്പുമുറിയില്‍ കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം ഫാനില്‍ തൂങ്ങി നിൽക്കുന്നത് കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കൊല്ലം ജില്ലാആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഡോക്ടറുടെ മരണം.
More Stories
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം
കോട്ടയം ഗവഃ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ