തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭകരാകാന്‍ അവസരമൊരുക്കുന്നു. യും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും ചേര്‍ന്നാണ് പ്രവാസികള്‍ക്കായി സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എന്റ്റര്പ്രണര്ഷിപ് ഡെവലപ്പ്മെന്റ് പ്രോഗ്രാം (C.M.E.D.P)പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
നോര്‍ക്കയുടെ എന്‍.ഡി.പ്രേം വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ വരെ ഇതു പ്രകാരം വായ്പ അനുവദിക്കും. ഇതില്‍ 15 % മൂലധന സബ്സിഡിയും(പരമാവധി 3 ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ ഇളവും ലഭിക്കും.
10 ശതമാനമാണ് വായ്പയുടെ പലിശ. ഇതില്‍ 3 ശതമാനം വീതം നോര്‍ക്ക, കെ.എഫ് .സി സബ്സിഡി ഉള്ളതിനാല്‍ 4 ശതമാനം പലിശ അടച്ചാല്‍ മതിയാകും. സര്‍വീസ് സെക്ടറുകളില്‍ ഉള്‍പെട്ട വര്‍ക്ക്ഷോപ്, സര്‍വീസ് സെന്റ്റര്‍, ബ്യൂട്ടി പാര്‍ലര്‍, റെസ്റ്റോറെന്റ്സ്/ഹോട്ടല്‍, ഹോം സ്റ്റേ/ലോഡ്ജിഗ് ,ക്ലിനിക് /ഡെന്റല്‍ ക്ലിനിക്, ജിം, സ്പോര്‍ട്സ് ടര്‍ഫ്, ലാന്ട്രീ സര്‍വീസ് എന്നിവയും ഐടി /ഐടിഇഎസും, നിര്‍മാണ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഫുഡ് പ്രോസസ്സിംഗ്/ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫ്ലോര്‍ മില്‍സ്/ബഫേര്‍സ്, ഓയില്‍ മില്‍സ്, കറി പൗഡര്‍/സ്പൈസസ്, ചപ്പാത്തി നിര്‍മാണം, വസ്ത്ര നിര്‍മ്മാണം എന്നീ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്.
അപേക്ഷ www.norkaroots.org ല്‍ സമര്‍പ്പിക്കാം. വിശദവിവരം ടോള്‍ഫ്രീ നമ്ബറുകളായ (1800 -425 -3939 (ഇന്ത്യയില്‍ നിന്നും), 00 91 88 02 012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം ), 18 00 -425 -8590 (കെ.എ ഫ് .സി) ലഭിക്കും.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി