02-10-2020
9258 പേർക്ക് ഇന്ന് കോവിഡ്
4092 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
🔺ജില്ല തിരിച്ച്🔺
കോഴിക്കോട് 1146
തിരുവനന്തപുരം 1096
എറണാകുളം 1042
മലപ്പുറം 1016
കൊല്ലം 892
തൃശൂര്‍ 812
പാലക്കാട് 633
കണ്ണൂര്‍ 625
ആലപ്പുഴ 605
കാസര്‍ഗോഡ് 476
കോട്ടയം 432
പത്തനംതിട്ട 239
ഇടുക്കി 136
വയനാട് 108
🔳ഇന്ന് 20 മരണം🔳
20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന് (82), പൂവാര്‍ സ്വദേശി ശശിധരന് (63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ് (52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് (66), കൊല്ലം ഓയൂര്‍ സ്വദേശി ഫസിലുദീന്‍ (76), കൊല്ലം സ്വദേശി ശത്രുഘനന് ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശന് (63), തങ്കശേരി സ്വദേശി നെല്‍സണ്‍ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന് (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠന് നായര്‍ (92), കനാല്‍ വാര്‍ഡ് സ്വദേശി അബ്ദുള്‍ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എന്‍. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിര്‍മല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റിയാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 791 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
🔺8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം🔻
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1109, തിരുവനന്തപുരം 956, എറണാകുളം 851, മലപ്പുറം 929, കൊല്ലം 881, തൃശൂര്‍ 807, പാലക്കാട് 441, കണ്ണൂര്‍ 475, ആലപ്പുഴ 590, കാസര്‍ഗോഡ് 451, കോട്ടയം 421, പത്തനംതിട്ട 161, ഇടുക്കി 99, വയനാട് 103 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 357, കൊല്ലം 295, പത്തനംതിട്ട 218, ആലപ്പുഴ 342, കോട്ടയം 174, ഇടുക്കി 93, എറണാകുളം 212, തൃശൂര്‍ 270, പാലക്കാട് 221, മലപ്പുറം 951, കോഴിക്കോട് 423, വയനാട് 75, കണ്ണൂര്‍ 303, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,35,144 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,778 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,853 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3599 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്