കൃത്യം 37 വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമായിരുന്നു കപിലിന്റെ ചെകുത്താന്മാർ, ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോക കിരീടം സ്വന്തമാക്കിയത്….
1975 ലെയും, 79ലെയും കിരീട നേട്ടത്തിന് ശേഷം തുടർച്ചയായ മൂന്നാം ലോകകപ്പ് വിജയം എന്ന ലക്ഷ്യവുമായി എത്തിയ, അക്കാലത്തെ അതികായന്മാരായ ക്ലൈവ് ലോയ്ഡ് ന്റെ വെസ്റ്റ് ഇൻഡീസിനെ, വിവിയൻ റിച്ചാർഡ്സൺ എന്ന അതികായൻ നയിച്ചിരുന്ന ബാറ്ററിങ് നിരയുള്ള വെസ്റ്റ് ഇൻഡീസിനെ ഫൈനലിൽ തറ പറ്റിച്ചു കൊണ്ടായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം….
വെറും 12 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മൊഹീന്ദർ അമർനാഥിന്റെ അവിസ്മരണീയ ബോളിങ് സ്പെലും, അപകടകാരിയായ വിവിയൻ റിച്ചാർഡ്സൺ പുറത്താക്കാൻ വാരകളോളം പിറകോട്ടോടി കപിൽ ദേവ് എടുത്ത മാന്ത്രിക ക്യാച്ചും, ഇന്നും ഈ മത്സരത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് ചെറുതല്ലാത്ത രോമാഞ്ചമേകുന്നു….
അതിനു ശേഷം മറ്റൊരു ലോക കിരീടത്തിനായി 2011 വരെയുള്ള 28 വർഷം ഇന്ത്യ കാത്തിരിക്കേണ്ടി വന്നു എന്ന കാര്യം മാത്രമാലോചിച്ചാൽ മതി, ഇന്ത്യയിൽ ക്രിക്കറ്റിനു വേണ്ടത്ര പ്രചാരം പോലുമില്ലാതിരുന്ന അക്കാലത്തു കപിലും കൂട്ടരും നേടിയ ആ വിജയത്തിന്റെ മാറ്റ് എത്ര മാത്രമായിരുന്നു എന്ന് തിരിച്ചറിയാൻ….
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി