13-10-2020
7723 പേർക്ക് രോഗമുക്തി
21 മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7723 പേർ രോഗമുക്തി നേടി. 21 പേരാണ് ഇന്ന് മരണമടഞ്ഞത്. 95,407 പേർ നിലവിൽ ചികിത്സയിലുണ്ട്. 24 മണിക്കൂറിൽ 48,253 സാംപിളുകൾ പരിശോധന നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് ഏറ്റവും സാരമായി ബാധിച്ച ജില്ലയായ തിരുവനന്തപുരത്ത് രോഗ വ്യാപനത്തിന് ശമനമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ ജാഗ്രതയിൽ ചിലരുടെ പ്രവൃത്തി നിരാശയുണ്ടാക്കുന്നുണ്ട്. സാമൂഹിക അകലം ഉൾപ്പെടെ പാലിക്കുന്നില്ല. വഴിയോരകച്ചവടക്കാർ ജാഗ്രത പാലിക്കണം. ആളുകൾ കൂട്ടംകൂടുന്നത് ശരിയല്ല. ജാഗ്രതയിൽ കുറവുവരുത്തരുത്
കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 15 വയസിൽ താഴെയുള്ള കുട്ടികളുണ്ട്. പലയിടത്തും സ്വകാര്യ ട്യൂഷൻ നടക്കുന്നുണ്ട്. ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കൾ ശ്രദ്ധിക്കണം. വ്യാപാരി വ്യവസായികൾ, ഓട്ടോ തൊഴിലാളികൾ, എന്നിവർക്ക് രോഗം വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമ്പൂർണമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. മാസ്ക് ധരിക്കാത്ത 6330 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്‍റീൻ ലംഘിച്ച എട്ടുപേർക്കെതിരെ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് 39 കേസെടുത്തു. 101 പേർ അറസ്റ്റിലായി.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി